മള്‍ട്ടി ലെവല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്: നിരോധിത പിരമിഡ് സ്‌കീം സംഘങ്ങള്‍ വീïും പിടിമുറുക്കുന്നു
വïൂര്‍: മള്‍ട്ടി ലെവല്‍ നെറ്റ് മാര്‍ക്കറ്റിങിലെ പിരമിഡ് രൂപത്തിലുള്ള സ്‌കീമുകള്‍ നിരോധിച്ചതോടെ ഡയറക്ട് സെല്ലിങ്ങിന്റെ മറവില്‍ ജില്ലയില്‍ പുതിയ തട്ടിപ്പിനു കളമൊരുങ്ങുന്നതായി പൊലിസ് രഹസ്യാന്വേഷണ വിഭാഗം കïെത്തല്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ചെറുതും വലുതുമായ സംഘങ്ങള്‍ സജീവമാകുന്നുïെന്നാണ് കïെത്തല്‍. 17 വയസു മുതല്‍ 35 വയസുവരെയുള്ള വിദ്യാര്‍ഥികളേയും യുവാക്കളേയും ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ ഇതിനകം ആയിരക്കണക്കിനുപേര്‍ ജില്ലയില്‍ കണ്ണി ചേര്‍ന്നിട്ടുïെന്നാണ് വിവരം.
മുന്‍പ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങില്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് പണം നഷ്ടപെട്ടതോടെ നിയമം മൂലം നിരോധിച്ച ഈ ബിസിനസ തന്ത്രമാണ് പുതിയ രീതിയില്‍ ഇറക്കുന്നത്.
ആദ്യ പടിയായി പ്രാദേശികമായി ആളുകളെ സംഘടിപ്പിച്ച് ലാഭകണക്കുകള്‍ നിരത്തും. പിന്നീട് കമ്പനിയുടെ സാധനങ്ങള്‍ എന്ന പേരില്‍ നിശ്ചിത സാധനങ്ങള്‍ വില്‍പന നടത്താനായി വന്‍തുക ഈടാക്കി നല്‍കും. സൗന്ദര്യ വര്‍ധക വസ്തുക്കളും ഇലക്ട്രോണിക്‌സ് സാധനങ്ങളുമടങ്ങിയ കിറ്റ് ഇല്ലാത്ത മേന്മകള്‍ പറഞ്ഞ് നാലിരട്ടിയോളം അധിക വിലക്കാണ് നല്‍കുക. വില്‍പനയിലൂടെ ഇതിന്റെ ലാഭം വില്‍പന നടത്തിയവന്‍ മുതല്‍ കണ്ണിചേര്‍ത്തവര്‍ വരെയുള്ളവരിലേക്കെത്തും.
ഇതു പിന്നീട് താഴെ തട്ടിലേക്കും വ്യാപിപ്പിക്കും. പുതിയ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ നേരിട്ടുള്ള വില്‍പനക്കാരനു പ്രതിഫലമോ ഇന്‍സെന്റീവുകളോ ലഭ്യമാവുകയും അംഗങ്ങളെ സേവനങ്ങളോ സാധനങ്ങളോ വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്താല്‍ അത് നിരോധിത പിരമിഡ് സ്‌കീമില്‍ ഉള്‍പെടുമെന്നതാണ് നിയമം. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്നതോ ചതിക്കുന്നതോ ആയ വില്‍പന രീതികള്‍ അവലംബിക്കരുതെന്നും ന്യായരഹിതമായ ഉയര്‍ന്ന തുകക്ക് സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനു നിര്‍ബന്ധിക്കരുതെന്നും ഇല്ലാത്ത ഗുണഗണങ്ങളുംസാധിക്കാത്ത വാഗ്ദാനങ്ങളോ നല്‍കരുതെന്നും നിഷ്‌കര്‍ഷിക്കുന്നുï്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് കച്ചവടങ്ങള്‍ കൊഴുക്കുന്നത്.
ഓരോ ടൗണുകളിലും പ്രത്യേകം ചേരുന്ന യോഗങ്ങളില്‍ ഈ ബിസിനസ്സിലൂടെ കോടികള്‍ സമ്പാദിച്ചവരും ആഡംബര വാഹനങ്ങളില്‍ എത്തും.ഇതോടെ മീറ്റിങുകളില്‍ എത്തുന്ന ഏതൊരു സാധാരണക്കാരന്റേയും മനസ്സില്‍ പദ്ധതിയില്‍ ചേരാനുള്ള ആഗ്രഹം ഉടലെടുക്കുന്നു. ഉള്‍ഗ്രാമങ്ങളിലടക്കം ഇവരുടെ വലയിലകപെട്ട നിരവധിപേരാണുള്ളത്.ഇതിന്റെ തുടര്‍ച്ച തന്നെയാണ് വ്യാജപ്രചരണങ്ങളുമായെത്തുന്ന പുതിയ സംഘങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."