കലിയടങ്ങാതെ കൊമ്പന്മാര്; ആനപ്പേടിയില്‍ ആദിവാസിക്കോളനി
അരീക്കോട്: കലിയടങ്ങാതെ കൊമ്പന്മാര് മലയോര മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ മലയോര മേഖലകളിലാണ് കാട്ടാനകളുടെ വിളയാട്ടം. ഓടക്കയം, ചുïത്ത്പൊയില് വാര്‍ഡുകളിലെ കരിമ്പ്, കൂരങ്കല്ല്, കൊടുമ്പുഴ ഭാഗങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്നത്. ആദിവാസികള്‍ അടക്കമുള്ള കര്‍ഷകര്‍ താമസിക്കുന്ന ഭാഗങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ജീവന് ഭീഷണിയായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണിവിടെ കഴിയുന്നത്. കോളനിയുടെ മുകള്‍ ഭാഗങ്ങളിലുള്ളവര്‍ രാത്രികാലങ്ങളില്‍ താഴെ ഭാഗങ്ങളിലുള്ള വീടുകളില്‍ അഭയം തേടുകയാണ് ചെയ്യുന്നത്.
കൊടുമ്പുഴയിലെ പണിതീരാത്ത അങ്കണവാടിയുടെ സമീപം വരെ കാട്ടാനകള്‍ എത്തുന്നുï്. കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കൊടുമ്പുഴ കോളനിയിലെ അങ്കണവാടി ടീച്ചര്‍ മിനി പറഞ്ഞു. കോളനിയിലെ ജനങ്ങള്‍ ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തിയാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്. ആനകള്‍ കൃഷികള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേïി വരുന്നത്.
വാഴ, കമുക്, റബര്‍ തുടങ്ങിയ കൃഷികള്‍ വന്‍തോതില്‍ കടപുഴക്കിയാണ് ആനകള്‍ മണിക്കൂറുകളോളം ഭീതി വിതച്ച് കാട്ടില്‍ തിരികെ പോകുന്നത്. പന്തീരായിരം വനത്തില്‍ നിന്നാണ് കാട്ടാനക്കൂട്ടം ഇവിടെയെത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പും കാട്ടാനകള്‍ ഇവിടങ്ങളില്‍ വ്യാപക കൃഷിനാശം വരുത്തിയിരുന്നു.
വന്യമൃഗങ്ങളില്‍ നിന്നും സുരക്ഷ വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐയും കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസില്‍ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇതുവരെ ഉïായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."