അരീക്കോട്ട് ക്വാറി മാലിന്യമിട്ട് വയലുകള്‍ നികത്തുന്നു
അരീക്കോട് : വയലുകളില്‍ ക്വാറി മാലിന്യമിട്ട് നികത്തുമ്പോഴും പഞ്ചായത്ത്, റവന്യൂ വകുപ്പുകള്‍ക്ക് നിസംഗത. അരീക്കോട് വാഴക്കാട് റോഡില്‍ നാല് ഏക്കറോളം വരുന്ന വയലുകളാണ് നികത്തുന്നത്. ഇവിടെ സെന്റിന് 20 ലക്ഷം രൂപവരെ ലഭിക്കുമെന്ന് കണ്ടാണ് ഇരുട്ടിന്റെ മറവില്‍ വയലുകള്‍ നികത്തുന്നത്.
ഇവിടെ ബി.ഒ.ടി അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്‍ഡിനായി ശ്രമിക്കുന്നുണ്ട്. അത് മുന്നില്‍ കണ്ട് കെട്ടിട നിര്‍മാണവും തകൃതിയായി നടക്കുന്നുണ്ട്. വയലുകളില്‍ മണ്ണിട്ട് കെട്ടിടം പണിയണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഉന്നതരുടെ പിന്തുണയോടെ അനുമതി നേടിയെടുക്കുകയാണ്.
നാല് കെട്ടിടങ്ങള്‍ ഇവിടം ഇതിനകം ഉയര്‍ന്നു. ശേഷിച്ച കെട്ടിടങ്ങളുടെ പണിയും തകൃതിയായി നടക്കുന്നുണ്ട്. വയലുകളുടെ ചുറ്റും മറച്ചാണ് ഇവിടം നികത്തുന്നത്. ക്വോറി മാലിന്യം നിറച്ചാല്‍ ഭൂമിയിലേക്ക് ജലം ഊര്ന്നിറങ്ങില്ല. അത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
മാത്രമല്ല അരീക്കോട് പഞ്ചായത്തിലെ നീര്ചാലുകളിലാണ് കെട്ടിടം പണിയാന്‍ വേണ്ടി മണ്ണിട്ട് മൂടുന്നത്. വിവിധ ക്വാറികളില്‍നിന്നും തള്ളുന്ന മാലിന്യങ്ങള്‍ രാത്രിയിലെത്തിച്ച് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് നികത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."