HOME
DETAILS

മള്‍ട്ടി ലെവല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്: നിരോധിത പിരമിഡ് സ്‌കീം സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു

  
backup
August 26 2017 | 09:08 AM

%e0%b4%ae%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b2%e0%b5%86%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c-2

വണ്ടൂര്‍: മള്‍ട്ടി ലെവല്‍ നെറ്റ് മാര്‍ക്കറ്റിങിലെ പിരമിഡ് രൂപത്തിലുള്ള സ്‌കീമുകള്‍ നിരോധിച്ചതോടെ ഡയറക്ട് സെല്ലിങ്ങിന്റെ മറവില്‍ ജില്ലയില്‍ പുതിയ തട്ടിപ്പിനു കളമൊരുങ്ങുന്നതായി പൊലിസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തല്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ചെറുതും വലുതുമായ സംഘങ്ങള്‍ സജീവമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 17 വയസു മുതല്‍ 35 വയസുവരെയുള്ള വിദ്യാര്‍ഥികളേയും യുവാക്കളേയും ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ ഇതിനകം ആയിരക്കണക്കിനുപേര്‍ ജില്ലയില്‍ കണ്ണി ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം. 

മുന്‍പ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങില്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് പണം നഷ്ടപെട്ടതോടെ നിയമം മൂലം നിരോധിച്ച ഈ ബിസിനസ തന്ത്രമാണ് പുതിയ രീതിയില്‍ ഇറക്കുന്നത്.
ആദ്യ പടിയായി പ്രാദേശികമായി ആളുകളെ സംഘടിപ്പിച്ച് ലാഭകണക്കുകള്‍ നിരത്തും. പിന്നീട് കമ്പനിയുടെ സാധനങ്ങള്‍ എന്ന പേരില്‍ നിശ്ചിത സാധനങ്ങള്‍ വില്‍പന നടത്താനായി വന്‍തുക ഈടാക്കി നല്‍കും. സൗന്ദര്യ വര്‍ധക വസ്തുക്കളും ഇലക്ട്രോണിക്‌സ് സാധനങ്ങളുമടങ്ങിയ കിറ്റ് ഇല്ലാത്ത മേന്മകള്‍ പറഞ്ഞ് നാലിരട്ടിയോളം അധിക വിലക്കാണ് നല്‍കുക. വില്‍പനയിലൂടെ ഇതിന്റെ ലാഭം വില്‍പന നടത്തിയവന്‍ മുതല്‍ കണ്ണിചേര്‍ത്തവര്‍ വരെയുള്ളവരിലേക്കെത്തും.
ഇതു പിന്നീട് താഴെ തട്ടിലേക്കും വ്യാപിപ്പിക്കും. പുതിയ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ നേരിട്ടുള്ള വില്‍പനക്കാരനു പ്രതിഫലമോ ഇന്‍സെന്റീവുകളോ ലഭ്യമാവുകയും അംഗങ്ങളെ സേവനങ്ങളോ സാധനങ്ങളോ വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്താല്‍ അത് നിരോധിത പിരമിഡ് സ്‌കീമില്‍ ഉള്‍പെടുമെന്നതാണ് നിയമം. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്നതോ ചതിക്കുന്നതോ ആയ വില്‍പന രീതികള്‍ അവലംബിക്കരുതെന്നും ന്യായരഹിതമായ ഉയര്‍ന്ന തുകക്ക് സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനു നിര്‍ബന്ധിക്കരുതെന്നും ഇല്ലാത്ത ഗുണഗണങ്ങളുംസാധിക്കാത്ത വാഗ്ദാനങ്ങളോ നല്‍കരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് കച്ചവടങ്ങള്‍ കൊഴുക്കുന്നത്.
ഓരോ ടൗണുകളിലും പ്രത്യേകം ചേരുന്ന യോഗങ്ങളില്‍ ഈ ബിസിനസ്സിലൂടെ കോടികള്‍ സമ്പാദിച്ചവരും ആഡംബര വാഹനങ്ങളില്‍ എത്തും.ഇതോടെ മീറ്റിങുകളില്‍ എത്തുന്ന ഏതൊരു സാധാരണക്കാരന്റേയും മനസ്സില്‍ പദ്ധതിയില്‍ ചേരാനുള്ള ആഗ്രഹം ഉടലെടുക്കുന്നു. ഉള്‍ഗ്രാമങ്ങളിലടക്കം ഇവരുടെ വലയിലകപെട്ട നിരവധിപേരാണുള്ളത്.ഇതിന്റെ തുടര്‍ച്ച തന്നെയാണ് വ്യാജപ്രചരണങ്ങളുമായെത്തുന്ന പുതിയ സംഘങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago