HOME
DETAILS

കലിയടങ്ങാതെ കൊമ്പന്മാര്‍; ആനപ്പേടിയില്‍ ആദിവാസിക്കോളനി

  
backup
August 26 2017 | 09:08 AM

%e0%b4%95%e0%b4%b2%e0%b4%bf%e0%b4%af%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0-2

അരീക്കോട്: കലിയടങ്ങാതെ കൊമ്പന്മാര്‍ മലയോര മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ മലയോര മേഖലകളിലാണ് കാട്ടാനകളുടെ വിളയാട്ടം. ഓടക്കയം, ചുണ്ടത്ത്‌പൊയില്‍ വാര്‍ഡുകളിലെ കരിമ്പ്, കൂരങ്കല്ല്, കൊടുമ്പുഴ ഭാഗങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്നത്. ആദിവാസികള്‍ അടക്കമുള്ള കര്‍ഷകര്‍ താമസിക്കുന്ന ഭാഗങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ജീവന് ഭീഷണിയായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണിവിടെ കഴിയുന്നത്. കോളനിയുടെ മുകള്‍ ഭാഗങ്ങളിലുള്ളവര്‍ രാത്രികാലങ്ങളില്‍ താഴെ ഭാഗങ്ങളിലുള്ള വീടുകളില്‍ അഭയം തേടുകയാണ് ചെയ്യുന്നത്.

കൊടുമ്പുഴയിലെ പണിതീരാത്ത അങ്കണവാടിയുടെ സമീപം വരെ കാട്ടാനകള്‍ എത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കൊടുമ്പുഴ കോളനിയിലെ അങ്കണവാടി ടീച്ചര്‍ മിനി പറഞ്ഞു. കോളനിയിലെ ജനങ്ങള്‍ ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തിയാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്. ആനകള്‍ കൃഷികള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്.
വാഴ, കമുക്, റബര്‍ തുടങ്ങിയ കൃഷികള്‍ വന്‍തോതില്‍ കടപുഴക്കിയാണ് ആനകള്‍ മണിക്കൂറുകളോളം ഭീതി വിതച്ച് കാട്ടില്‍ തിരികെ പോകുന്നത്. പന്തീരായിരം വനത്തില്‍ നിന്നാണ് കാട്ടാനക്കൂട്ടം ഇവിടെയെത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പും കാട്ടാനകള്‍ ഇവിടങ്ങളില്‍ വ്യാപക കൃഷിനാശം വരുത്തിയിരുന്നു.
വന്യമൃഗങ്ങളില്‍ നിന്നും സുരക്ഷ വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐയും കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസില്‍ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago