രഹസ്യ യോഗം മണല്‍തൊഴിലാളികള്‍ തടഞ്ഞു
പൊന്നാനി: പൊന്നാനിയില്‍ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനവും അലിംകോയുടെ സഹകരണത്തോടെ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ നിര്‍ണയ ക്യാംപിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 9.30ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അദ്വാലെ നിര്‍വഹിക്കും. ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ വിശിഷ്ടാതിഥികളാവും. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."