HOME
DETAILS
MAL
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയില്‍ തോറ്റു; സൈനയ്ക്ക് വെങ്കലം
backup
August 26 2017 | 14:08 PM
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് പുറത്ത്. സെമിയിലാണ് ഇന്ത്യന്‍ താരം തോറ്റ് പുറത്തായത്. മത്സരത്തില്‍ തോറ്റെങ്കിലും സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിക്കും.
ജപ്പാന് താരം നൊസോമി ഒകുഹാരയാണ് സൈനയെ തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ അദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് തോറ്റത്. സ്കോര്‍: 12-21, 21-17, 21-10.
സെമിയില്‍ സൈന തോറ്റെങ്കിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിലൂടെ ഫൈനല്‍ പ്രതീക്ഷയുണ്ട്. രണ്ടാം സെമിയില്‍ മത്സരിക്കുന്ന ചൈനയുടെ ചെന്‍ യുഫെയിയാണ് സിന്ധുവിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."