ബഹ്‌റൈനില്‍ വന്‍സ്‌ഫോടകവസ്തു ശേഖരവുമായി 10 അംഗ ഭീകരസംഘം പിടിയില്‍
മനാമ: ബഹ്‌റൈനില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരവുമായി 10 അംഗ ഭീകരസംഘത്തെ പിടികൂടി. ഇവരില്‍ ഏഴു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ പതിവ് അന്വേഷണത്തിനിടെയാണ് ഇവരെ പിടികൂടിയത്. അതേ സമയം പിടിയിലായ ഭീകരസംഘം ഇറാനില്‍ ഒളിച്ചു കഴിയുന്ന ഹുസൈന്‍ അലി അഹ്മദ് ദാവൂദിന്റെ (31) നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് ബി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സറായ അല്‍ അശ്തര്‍ ഗ്രൂപ്പ് നേതാവായ ഹുസൈന്‍ അലി അഹ്മദ് ദാവൂദിന്റെ പൗരത്വം ബഹ്‌റൈന്‍ റദ്ദാക്കിയിരുന്നു. മൂന്ന് കേസുകളിലായി ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാള്‍ ഇപ്പോള്‍ ഇറാനിലാണുള്ളത്. പൊലിസുകാരുടെ ജീവന്‍ അപഹരിച്ച നിരവധി ആക്രമണങ്ങള്‍ നടത്തിയത് ദാവൂദിന്റ നേതൃത്വത്തിലുള്ള ഗൂഢാലോചനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സംഘത്തിലെ ഏഴുപേരെയാണിപ്പോള്‍ പിടികൂടിയിട്ടുള്ളത്. ഹസന്‍ മകി അബാസ് ഹസന്‍, മഹ്മൂദ് മുഹമ്മദ് അലി മുല്ല സലീം, സൈനബ് മകി അബ്ബാസ്, അമീന്‍ ഹബീബ് അലി ജാസിം, ഹുസൈന്‍ മുഹമ്മദ് ഹുസൈന്‍ ഖമീസ്, ഹസന്‍ അതിഅ മുഹമ്മദ് സാലിഹ്, ഹുസൈന്‍ ഇബ്രാഹിം മുഹമ്മദ് ഹസ്സന്‍ ദാഇഫ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘത്തിലുള്‍പ്പെട്ട സെയ്ദ് ഹാദി ഹസന്‍ മജീദ് റാഥി, സാദിഖ് മുഹമ്മദ് അബ്ദുല്‍ റസൂല്‍ ദര്‍വീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ദമിസ്ഥാന്‍, മാലികിയ, കര്‍സകാന്‍, ദാറുകുലൈബ് പ്രവിശ്യകളില്‍ നിന്നായി നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പൊലിസ് പിടികൂടിയിട്ടുണ്ട്. നാടന്‍ ആയുധങ്ങളും ബോംബുകളും ഇലക്ട്രിക് ഡിക്‌േറ്ററുകളും ഗ്രനേഡുകളും പിടികൂടിയവയില്‍ ഉള്‍പ്പെടും. 127 കിലോ സ്‌ഫോടക വസ്തുക്കളാണിപ്പോള്‍ പിടികൂടിയിട്ടുള്ളത്. പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."