കലാലയങ്ങളില്‍ അക്രമം പ്രോല്‍സാഹിപ്പിക്കുന്നെന്ന് ഇ. ശ്രീധരന്
കൊച്ചി: സംസ്ഥാനത്തെ ക്യാംപസുകളില്‍ രാഷ്ട്രീയം പിടിമുറുക്കിയതായും ജനാധിപത്യ സംരക്ഷണമെന്ന പേരില്‍ കലാലയങ്ങളില്‍ അക്രമം പ്രോല്‍സാഹിപ്പിക്കുകയാണെന്നും ഡി.എം.ആര്.സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്.
ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഫ്.ആര്.എന്‍.വി (ഫൗണ്ടേഷന് ഫോര്‍ റിസ്റ്റോറേഷന്‍ ഒഫ് നാഷണല്‍ വാല്യൂസ്) യുടെ കൊച്ചിന് ചാപ്റ്ററിന്റെ പ്രവര്ത്തനോല്ഘാടനത്തില് സംസാരിക്കുകയായിരുന്നു സംഘടനയുടെ ദേശീയപ്രസിഡന്റുകൂടിയായ ശ്രീധരന്.
വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലിന് ശവകുടീരമൊരുക്കിയതും മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചതടക്കമുള്ള പ്രവര്‍ത്തികളും ലജ്ജയുണ്ടാക്കിയതായും അദേഹം പറഞ്ഞു. കലൂര്‍ ഐ.എം.എയില്‍ നടന്ന ചടങ്ങില്‍ എഫ്.ആര്.എന്‍.വി ദേശീയ വൈസ് പ്രസിഡന്റ് ഡോ.എം.അയ്യപ്പന്, പ്രേം അറോറ, സുനില്‍ കുമാര്‍ സിന്‍ഹ, വി.വിശ്വനാഥ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."