HOME
DETAILS

മെത്രാന്‍കായലില്‍ കര്‍ഷകരെ ഒഴിവാക്കി കൃഷിയിറക്കാന്‍ ദുബായ് കമ്പനി

  
backup
August 27 2017 | 00:08 AM

%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7

കോട്ടയം: വിവാദമായ മെത്രാന്‍കായല്‍ പാടത്ത് കൃഷിയിറക്കിയ കര്‍ഷകരെ ഒഴിവാക്കി കൃഷിയിറക്കാന്‍ സ്വകാര്യ കമ്പനി ശ്രമിക്കുന്നതായി ആരോപണം. മെത്രാന്‍കായലിന്റെ ഉടമസ്ഥരായ ദുബായ് കമ്പനി റാക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൃഷിയിറക്കാന്‍ തയാറായി രംഗത്തെത്തിയെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
ഓരോ കര്‍ഷകനും 50 ഏക്കര്‍ വീതം നല്‍കാനാണ് കമ്പനിയുടെ പദ്ധതി. കമ്പനിയുടെ നീക്കത്തിനെതിരേ കൃഷിയിറക്കിയ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.
പാടത്ത് കൃഷി ചെയ്യാന്‍ തങ്ങളെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് മെത്രാന്‍ കായല്‍ നെല്‍കൃഷി സംരക്ഷണ സമിതി രൂപീകരിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. എട്ടു വര്‍ഷത്തോളം തരിശായിരുന്ന പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കിയത് കുമരകത്തെ കര്‍ഷകര്‍ ചേര്‍ന്നായിരുന്നു.


സര്‍ക്കാരിന്റെ പിന്‍തുണയോടെ വിളവെടുപ്പും ആഘോഷിച്ചു. വന്‍ ടൂറിസം പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ മെത്രാന്‍ കായലില്‍ 378 ഏക്കറോളം ഭൂമി 30 ലക്ഷം രൂപ നല്‍കിയാണ് ദുബായ് കമ്പനി വാങ്ങിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലായതിനാല്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ കമ്പനിക്കു കഴിഞ്ഞില്ല.
ഈ സാഹചര്യത്തിലാണ് പാടം തരിശിട്ടത്. ഇക്കുറി മെത്രാന്‍ കായലില്‍ കമ്പനി കൃഷിയിറക്കിയില്ലെങ്കില്‍ പാടം ഏറ്റെടുത്ത് സര്‍ക്കാര്‍ കൃഷിയിറക്കുമെന്ന് കൊയ്ത്ത് ഉത്സവത്തില്‍ പങ്കെടുക്കവേ മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കമ്പനി നീക്കം തുടങ്ങിയത്.


420 ഏക്കറോളം പാടശേഖരമാണ് മെത്രാന്‍ കായലിലുള്ളത്. 370 ഏക്കറെ സര്‍ക്കാര്‍ കണക്കിലുള്ളൂ. 1.5 ഹെക്ടര്‍ കരഭൂമിയാണ്. മുപ്പതു മുതല്‍ അറുപത് ഏക്കര്‍ വരെ സര്‍ക്കാര്‍ വകയാണ്.


ഈ ഭൂമി ഏറ്റെടുത്ത് ഭവന രഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് സമിതി കണ്‍വീനര്‍ ടി.ജി. പ്രവീണ്‍ ആവശ്യപ്പെട്ടു. 2007 മുതല്‍ തരിശ് ഭൂമിയാണെന്നു ചൂണ്ടിക്കാട്ടി ടൂറിസം പദ്ധതി നടപ്പാക്കാന്‍ കമ്പനിക്ക് യു.ഡി.എഫിന്റെ അവസാന മന്ത്രിസഭായോഗം അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. ഇതോടെ സര്‍ക്കാര്‍ അനുമതി റദ്ദാക്കി. തുടര്‍ന്നാണ് പാട്ടവ്യവസ്ഥയില്‍ കൃഷിക്കാര്‍ ഇവിടെ കൃഷിയിറക്കിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago