അഴിമതി നിയമനത്തിനെതിരേ സി.പി.ഐ രംഗത്ത് വരണം: ഹസന്‍
തിരുവനന്തപുരം: ബാലവകാശ കമ്മിഷനില്‍ തങ്ങളെ തഴഞ്ഞെന്നു പറയുന്ന സി.പി.ഐ ആര്‍ജവമുള്ള പാര്‍ട്ടിയാണെങ്കില്‍ കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ നടന്ന അഴിമതിക്കെതിരേയാണ് ആദ്യം രംഗത്തു വരേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
ഹൈക്കോടതിയും ലോകായുക്തയും ബാലവകാശ കമ്മിഷന്‍ നിയമനത്തില്‍ അഴിമതി കണ്ടെത്തിയിരിക്കുകയാണ്. അഴിമതിക്കാരെ പുറത്താക്കിയ ഒഴിവില്‍ തങ്ങളുടെ ആളുകളെ നിയമിക്കണമെന്നാണു സി.പി.ഐ പറയുന്നത്. ഇതാണോ സി.പി.ഐയുടെ ആദര്‍ശധീരതയെന്നറിയാന്‍ താല്‍പര്യമുണ്ട്. മന്ത്രിക്കെതിരേയുള്ള യു.ഡി.എഫിന്റെ സമരത്തില്‍ സി.പി.ഐ പങ്കാളിയാകുകയാണു വേണ്ടതെന്നും ഹസന്‍ പറഞ്ഞു. മന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു പറഞ്ഞ് അഴിമതിക്കു വെള്ളപൂശാന്‍ നോക്കുകയാണ്.
ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വീഴ്ത്തുകയും അദ്ദേഹത്തിന്റെ വീട് രാപകല്‍ ഉപരോധിക്കുകയും പതിനായിരങ്ങളെ അണിനിരത്തി സെക്രട്ടേറിയറ്റ് ദിവസങ്ങളോളം സ്തംഭിപ്പിക്കുകയുമൊക്കെ ചെയ്ത ചരിത്രം ആരും മറന്നിട്ടില്ലെന്നു മന്ത്രി ഓര്‍ക്കണമെന്നു ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."