HOME
DETAILS
MAL
സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യാലയമാക്കുന്നു: ചെന്നിത്തല
backup
August 27 2017 | 00:08 AM
തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ മറപിടിച്ച് സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പുതുതായി 466 മദ്യശാലകള്‍ കൂടി തുറക്കുന്നതോടെ കേരളം മദ്യാലയമാകും. പാതയോര നിരോധനം മുന്‍സിപ്പാലിറ്റി പരിധിയില്‍ ബാധകമല്ലെന്ന സുപ്രീംകോടതിയുടെ വിശദീകരണം സൗകര്യമായി എടുത്ത് സര്‍ക്കാര്‍ മിന്നല്‍ വേഗതയില്‍ അജണ്ട നടപ്പാക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയവ മാത്രമല്ല, ഇപ്പോള്‍ പുതുതായി അപേക്ഷ നല്‍കിയവയ്ക്കും അനുമതി നല്‍കുകയാണ്. ് തെരഞ്ഞെടുപ്പ് കാലത്ത് പണമൊഴുക്കിയതിന്റെ ഉപകാരസ്മരണയായാണ് ബാറുകളെല്ലാം തുറക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."