ക്വറ്റയില്‍ വീണ്ടും സ്ഫോടനം: 12 പേര്‍ക്ക് പരുക്ക്
ലാഹോര്‍: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വന്‍ സ്ഫോടനത്തിനു പിന്നാലെ വീണ്ടും സ്ഫോടനം. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാസേനയുടെ വാഹനത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. നേരത്തെ ഇവിടെ ആശുപത്രിയില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 75പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും സ്ഫോടനമുണ്ടായത്. ഒരു ജഡ്ജിക്ക് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചായിരുന്നു സ്ഫോടനം നടന്നതെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. സ്ഫോടനത്തില്‍ ജഡ്ജിക്ക് പരുക്കില്ല. ജഡ്ജിയുടെ വാഹന വ്യൂഹം കടന്നുപോയതിനു പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് പരുക്കേറ്റത്.
അതേസമയം ക്വറ്റയില്‍ ആദ്യമുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പാകിസ്താന് രംഗത്തെത്തി. വിദേശകാര്യ ഓഫിസ് വക്താവാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്.
പാകിസ്താനില്‍ അസ്ഥിരതയുണ്ടാക്കാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ശ്രമിക്കുന്നതായാണ് വിദേശകാര്യവക്താവ് ആരോപിച്ചത്. കശ്മിരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തില്‍ അന്താരാഷ്ട്രസമൂഹം പ്രതികരിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."