HOME
DETAILS
MAL
ഇന്ത്യ-ഖത്തര്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി
backup
August 27 2017 | 00:08 AM
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയും കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍ ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമം എന്നിവ ചര്‍ച്ചയുടെ വിഷയമായി.
ഇന്നലെയാണ് ഷെയ്ഖ് മുഹമ്മദ് സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉപരോധം നേരിടുന്നുണ്ടെങ്കിലും ഖത്തറിന് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കൂടിക്കാഴ്ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."