HOME
DETAILS
MAL
പ്രമുഖ മാംസവ്യാപാരി മോയിന്‍ ഖുറേഷിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു
backup
August 27 2017 | 00:08 AM
ന്യൂഡല്‍ഹി: പ്രമുഖ മാംസവ്യാപാരി മോയിന്‍ ഖുറേഷിയെ പണംതട്ടിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഖുറേഷിക്കെതിരേ അനധികൃത ഇടപാടുകളില്‍ ആരോപണമുണ്ടെന്നും ചോദ്യം ചെയ്യലില്‍ പലതിനും വ്യക്തമായ ഉത്തരം നല്കാന് സാധിച്ചില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വ്യക്തമാക്കി.
നേരത്തെ വിദേശ വിനിമയ ചട്ടപ്രകാരം ഖുറേഷിക്കെതിരേ സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നു. കള്ളപ്പണനിരോധന നിയമപ്രകാരമുള്ള എന്‍ഫോഴ്സ്മെന്റിന്റെ റിപ്പോര്‍ട്ടില്‍ ഖുറേഷി ആദായനികുതി വെട്ടിപ്പ് നടത്തുന്നതില്‍ പ്രമുഖനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് വിദേശത്ത് 200 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."