HOME
DETAILS
MAL
ഗുര്‍മീതിന്റെ ലഗേജ് ചുമക്കല്‍ ഹരിയാന ഡെപ്യൂട്ടി അഡ്വ.ജനറലിനെ പുറത്താക്കി
backup
August 27 2017 | 00:08 AM
ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ലഗേജ് ചുമന്ന സംഭവത്തില്‍ ഹരിയാന ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഗുര്‍ദാസ് സിങ് സല്വാരയെ പുറത്താക്കി. കഴിഞ്ഞ ദിവസം ഗുര്‍ദാസ് സിങ് ഗുര്‍മീതിന്റെ ലഗേജ് ചുമക്കുന്ന വിഡിയോ പുറത്തെത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് ഇയാള്‍ക്കെതിരേ നടപടിയെടുത്തത്.
ഹരിയാന അഡ്വക്കറ്റ് ജനറല്‍ ഗുര്‍ദാസ് സിങ്ങിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തതായി സ്ഥിരീകരിച്ചു. ഇയാള്‍ ഗുര്‍മീതിന്റെ മകള്‍ക്കും വേണ്ട സഹായം ചെയ്തു നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുര്‍ദാസ് ഔദ്യോഗിക വേഷത്തിലായതിനാലാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."