HOME
DETAILS
MAL
ശ്രിജന്‍ അഴിമതി: സി.ബി.ഐ അന്വേഷിക്കും
backup
August 27 2017 | 00:08 AM
ന്യൂഡല്‍ഹി: ബിഹാറിലെ കുപ്രസിദ്ധമായി ശ്രിജന്‍ അഴിമതി ഇനി സി.ബി.ഐ അന്വേഷിക്കും. സര്‍ക്കാരിന്റെ 1000 കോടിയുടെ ഫണ്ട് അനധികൃതമായി സര്‍ക്കാരിതര സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. കേസില്‍ ഇതുവരെ 10 എഫ്.ഐ.ആറുകള്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലവില്‍ കേസ് അന്വേഷിക്കുന്നത് ബിഹാര്‍ പൊലിസിന്റെ ഇക്കണോമിക് ഒഫന്‍സ് യൂനിറ്റാണ്. എന്‍.ജി.ഒ അസോസിയേഷനായ ശ്രിജന്‍ മഹില വികാസ് സമിതിയുടെ ഡയറക്ടറായ മനോരമാ ദേവിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കണ്ടെത്തല്‍.
സംഘടനയുടെ ഭാരവാഹികളിലൊരാളായ പ്രിയ കുമാറിനെതിരേയും അവരുടെ ഭര്‍ത്താവിനെതിരേയും ബിഹാര്‍ പൊലിസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ തുകയില്‍ 950 കോടി ഇവ വകമാറ്റി സ്വന്തം അക്കൗണ്ടിലെത്തിച്ചതായി ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."