ഐ.എസിനു തിരിച്ചടി: തല്‍ഗഫറിന്റെ ഭൂരിഭാഗം പ്രദേശവും ഇറാഖ് സേന പിടിച്ചെടുത്തു
ബഗ്ദാദ്: വടക്കുപടിഞ്ഞാറന്‍ ഇറാഖിലെ ഐ.എസ് നിയന്ത്രണത്തിലുള്ള തല്‍ഗഫറിന്റെ ഭൂരിഭാഗം പ്രദേശവും സൈന്യം തിരിച്ചുപിടിച്ചു. സിറിയക്കും മൗസിലിനും ഇടയിലുള്ള സപ്ലൈ റൂട്ടാണ് ഈ പ്രദേശം. ഈമാസം 20 നാണ് തല്‍ഗഫര്‍ തിരിച്ചുപിടിക്കാനുള്ള നീക്കം സൈന്യം തുടങ്ങിയത്.
തല്‍ഗഫറിലെ ഭൂരിഭാഗം മേഖലയും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാഖ് സൈന്യം അറിയിച്ചു. 70 ശതമാനം നഗരങ്ങളില്‍ നിന്നും ഐ.എസിനെ തുരുത്തി. ശേഷിക്കുന്ന മേഖല ഉടന്‍ തിരിച്ചുപിടിക്കുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്‌റാഹിം അല്‍ ജാഫരി ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യുവെസ് ലെ ഡ്രിയാനുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഐ.എസിനെതിരേയുള്ള യുദ്ധത്തില്‍ ഫ്രഞ്ച് സൈന്യത്തിന്റെ സഹായവും ഇറാഖിന് ലഭിക്കുന്നുണ്ട്. സിത്താദല്‍ എന്ന പ്രദേശവും ഇറാഖ് സൈന്യം മോചിപ്പിച്ച് ദേശീയ പതാക ഉയര്‍ത്തിയെന്ന് ഇറാഖ് സഖ്യസേനാ കമാന്‍ഡന്റ് അറിയിച്ചു. മണിക്കൂറുകള്‍ക്കകം നഗരം പൂര്‍ണമായി മോചിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇറാഖ് സൈന്യമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സപ്ലൈ റൂട്ട് പിടിച്ചെടുത്തതോടെ ഐ.എസിന്റെ ആയുധനീക്കവും മറ്റും തടസപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് തങ്ങളുടെ വിജയമെന്ന് അന്‍ബാര്‍ പ്രവിശ്യയിലെ ഗവര്‍ണറുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."