ചൈനയിലെ രണ്ടു കുട്ടി പദ്ധതി; തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നതായി പഠനം
ബീജിങ്: ഒരു കുട്ടി നയം തിരുത്തി രണ്ടുകുട്ടികളാവാമെന്ന ചൈനയിലെ പുതിയ നയം കാരണം സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ വിവേചനം നേരിടുന്നതായി പഠനം.
പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയതോടെ സ്വകാര്യ കമ്പനികളില്‍ സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നതായാണ് വിവരം. പ്രസവ സംബന്ധമായി കമ്പനികള്‍ക്ക് വമ്പിച്ച ഭാരം വരുന്നതിനാലാണത്രെ സംരഭകര്‍ സ്ത്രീകളെ ഒഴിവാക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ചൈനയിലെ കമ്മ്യൂണിറ്റി കോളജില്‍ പഠിക്കുന്ന സോഹ എന്ന പി.എച്ച്.ഡി വിദ്യാര്‍ഥിനിയുടെ പഠനമാണ് പത്രം പ്രസിദ്ധീകരിച്ചത്. കമ്പനികള്‍ പുരുഷ തൊഴിലാളികളെ മാത്രമാണ് നിലവില്‍ ആവശ്യപ്പെടുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന സ്ത്രീകളോട് രണ്ടാമത് കുഞ്ഞിനായി ആഗ്രഹമുണ്ടോയെന്ന് പ്രത്യേകം ചോദിക്കുന്നതായും പഠനത്തില്‍ പറയുന്നു.
ഈ വര്‍ഷം ജനുവരി മുതലാണ് രണ്ടു കുട്ടികളെന്ന പദ്ധതി ചൈന നടപ്പാക്കിയത്. ജനസഖ്യാപ്പെരുപ്പം കാരണം 30 വര്‍ഷത്തോളമായി ഒറ്റക്കുഞ്ഞ് മാത്രമായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."