HOME
DETAILS

തിരുവോണത്തിന് പട്ടിണി സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരികള്‍

  
backup
August 27 2017 | 01:08 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8b%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf-%e0%b4%b8


കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് തിരുവോണനാളില്‍ പട്ടിണി സമരം നടത്തുമെന്ന് ആള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലുമാണ് സമരം നടത്തുക.
350 കാര്‍ഡുകളുള്ള റേഷന്‍ കടയുടമയ്ക്ക് പ്രതിമാസ വേതനം 16,000 രൂപയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. മുടങ്ങിക്കിടന്ന ഏഴുമാസത്തെ കമ്മിഷന്‍ കുടിശ്ശികയില്‍ നിന്ന് രണ്ടുമാസത്തെ തുക അനുവദിച്ചെങ്കിലും ആദായ നികുതി അടയ്ക്കണമെന്ന ആവശ്യമുന്നയിച്ച് ഇതും തടഞ്ഞുവച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് ഉടന്‍ നടപ്പാക്കുക, സര്‍ക്കാല്‍ ചെലവില്‍ റേഷന്‍ കടകള്‍ നവീകരിച്ച് കംപ്യൂട്ടര്‍വല്‍കരിക്കുകയും ഇ-പോസ് മെഷിന്‍ സ്ഥാപിക്കുകയും ചെയ്യുക, ഓണത്തിന് മുന്‍പായി മുഴുവന്‍ കമ്മിഷന്‍ തുകയും ഫെസ്റ്റിവല്‍ അലവന്‍സും അനുവദിക്കുക, ആദായനികുതി ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ നിസ്സഹകരണ സമരം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറര്‍ ഇ. അബൂബക്കര്‍ ഹാജി, സി.വി മുഹമ്മദ്, പി. പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago