എഫ്.സി കേരള രണ്ടാം സീസണിലേക്ക്
തൃശൂര്‍: കേരളാ പ്രീമിയര്‍ ലീഗിലെ ആദ്യ വര്‍ഷത്തെ മികച്ച പ്രകടനത്തിന് ശേഷം എഫ്.സി കേരള രണ്ടാം സീസണിലേക്ക് കടക്കുന്നു. സീനിയര്‍ ടീം ദേശീയ രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇരട്ട സ്റ്റാര്‍ ഗ്രേഡ് നല്‍കിയ ജൂനിയര്‍ ടീമാണ് എഫ്.സി കേരളയുടേത്. എ.ഐ.എഫ്.എഫ് ഈ വര്‍ഷം സംഘടിപ്പിക്കുന്ന അണ്ടര്‍18, 16, 14 ഐ ലീഗില്‍ പങ്കെടുക്കുന്നതിന് ഇരട്ട സ്റ്റാര്‍ അക്രഡിറ്റേഷനാണ് ക്ലബിന് യോഗ്യത നേടിക്കൊടുത്തത്.
ജൂനിയര്‍ ടീമിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ആറ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി എഫ്.സി സോക്കര്‍ സ്‌കൂളും നടത്തുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാംപില്‍ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447408913, 7994364819 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ ഐ ഉണ്ണികൃഷ്ണന്‍, കെ.എം. പരമേശ്വരന്‍, വി.എ നാരായണമേനോന്‍, കെ.പി സണ്ണി, ടി.ജി പുരുഷോത്തമന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."