അനീസ് സലീം എന്ന വിസ്മയ പ്രതിഭ
സമകാലിക ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരില്‍ ശ്രദ്ധേയനായ അനീസ് സലീം എന്ന മലയാളിയുടെ ജീവിതകഥ(ലക്കം 153) വിസ്മയമായി. സാഹിത്യ സമ്മേളനങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും മുഖംകൊടുക്കാന്‍ വെമ്പല്‍കൊള്ളുകയും സമൂഹമാധ്യമങ്ങള്‍ സെല്‍ഫ് മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കുകയും ചെയ്യുന്ന സ്വയം പ്രഖ്യാപിത 'സെലിബ്രിറ്റി'കളുള്ള ഇക്കാലത്ത് അനീസ് സലീം എന്ന നോവലിസ്റ്റിന്റെ ജീവിതം വേറിട്ടുനില്‍ക്കുന്നു. പ്രീഡിഗ്രി പോലും മുഴുമിക്കാതെ എഴുത്തിനും വായനക്കുമായി അനുഭവങ്ങള്‍ക്കുമായി നാടുവിട്ട അദ്ദേഹം സ്വന്തം ജീവിതാനുഭവങ്ങളുടെ ആഴങ്ങളില്‍ കഥാപാത്രങ്ങളെ കണ്ടെത്തുകയായിരുന്നു. കുടുംബജീവിതത്തിനും ജോലിത്തിരക്കിനുമിടയില്‍ എഴുത്തിനായി സമയം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ തൂലികയില്‍ അത്ഭുതങ്ങള്‍ ഇനിയും വിരിയും, തീര്‍ച്ച. 'ഞായര്‍ പ്രഭാത'ത്തിനും ലേഖകന്‍ വി.ആര്‍ ഗോവിന്ദനുണ്ണിക്കും ഭാവുകങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."