HOME
DETAILS

പെരുന്നാള്‍ പ്രമാണിച്ച് ചില കുടുംബ വിചാരങ്ങള്‍

  
backup
August 27 2017 | 02:08 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d


കഴിഞ്ഞൊരു വലിയ പെരുന്നാളടുപ്പിച്ച് എന്‍.പി ഹാഫിസ് മുഹമ്മദ് സാറിനെ ദുബൈയില്‍ ഒഴിഞ്ഞുകിട്ടി. ഖുര്‍ആനിലെ ഹാജറ ബീവി വികാരഭരിതയായിരുന്നെങ്കിലും കുഞ്ഞുമോന്റെ ചുണ്ടിലിറ്റിക്കാന്‍ വെള്ളം തേടി മരുഭൂമിയിലെ മലകള്‍ക്കിടയിലൂടെ ഓടുകയാണ്. അവരുടെ ഉള്‍പ്രേരണ വികാരനിര്‍ഭരമാണ്. പക്ഷേ, പ്രതികരണം ക്രിയാത്മകമാണ്, കായികമാണ്. നിലനില്‍പ്പിനായുള്ള പ്രയത്‌നമാണ്. തന്റെ വിശ്വാസത്തിന്റെയും കുടുംബത്തിന്റെയും അസ്തിത്വം അപകടത്തിലാവരുതെന്ന് അഗാധമായി ആഗ്രഹിച്ച് പ്രവൃത്തിചെയ്യുന്ന ചിത്രമാണ് ഖുര്‍ആനിലെ ഹാജറാ ബീവിക്ക്. ഞങ്ങളുടെ സംസാരം പെരുന്നാളിന്റെ കുടുംബപരതയിലേക്ക് നീങ്ങി. എന്റെ ചോദ്യരൂപേണയുള്ള സംസാരവും സാമൂഹികപഠിതാവായ ഹാഫിസ് സാര്‍ പറഞ്ഞ ഉത്തരരൂപമുള്ള വിചാരങ്ങളും ചിലതു ചുരുക്കി പകര്‍ത്തുന്നു.

 

? ഒരു പൂര്‍വ കുടുംബത്തിന്റെ ത്യാഗസന്നദ്ധതയെ ഓര്‍ത്താണ് ബലിപെരുന്നാള്‍. ഇബ്‌റാഹീം നബിയുടെയും പത്‌നി ഹാജറാ ബീവിയുടെയും പുത്രന്റെയും ചരിത്രത്തെ വാഴ്ത്തുന്നു. അതില്‍നിന്ന് മാതൃകകള്‍ കണ്ടെത്തുന്നു. സ്ത്രീ കുടുംബത്തിന്റെ ശക്തിവിശേഷമായിത്തീരുന്ന അനുഭവവുമാണത്. ആ തിരുകുടുംബം ലോകത്തിനാകെ മാതൃകയായിത്തീരുന്ന ഒരു ഘടകം ബലിപെരുന്നാളിലുണ്ട്. ബലി എന്നൊരാശയം ഒരു അനുഷ്ഠാനത്തേക്കാള്‍ പ്രധാനമാണതില്‍. സാമൂഹ്യശാസ്ത്രപരമായി ബലിയുടെ ഈ പെരുന്നാളിനെ നിരീക്ഷിച്ചിട്ടുണ്ട് താങ്കളൊരിക്കല്‍. അതൊന്നു കൂടി കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നു.

 

ഹാ.മു: ഇബ്‌റാഹീം നബിയുടെ ജീവിതം, ആ ജീവത്യാഗം ഇത്തരം ഒരു ആലോചനയെ സ്പര്‍ശിക്കുന്നതു ബാഹ്യതലത്തിലുള്ള ഒരു ബലികര്‍മത്തില്‍ ഊന്നിയല്ല. ആന്തരികതലത്തില്‍ നടക്കുന്ന കീഴടങ്ങലാണ് അതിലെ ബലിയര്‍പ്പണം. അതു തന്നെക്കാള്‍ വലിയ ഒരു ശക്തിക്കാണ്. തന്റെ മീതെയുള്ള ഒരാധിപത്യത്തെ അംഗീകരിക്കുന്നതും ആശ്രയിക്കുന്നതും അവന് സ്വസ്ഥതയും സമാധാനവും അനിശ്ചിതത്വത്തില്‍ നിശ്ചിതത്ത്വവും നല്‍കും. ആ വിധേയത്വവും ഒരു തലത്തിലുള്ള ബലിയര്‍പ്പിക്കലാണ്. തന്റെ അഹങ്കാരത്തെ, അഹന്തയെ ബലിയര്‍പ്പിക്കലാണ്. മനുഷ്യന്റെ വ്യക്തിപരമായ സ്വസ്ഥതക്ക് അതാവശ്യമുണ്ട്. സാമൂഹികമായ അവന്റെ നിലനില്‍പ്പിനും അത് ആവശ്യമാണ്.


ഫ്രോയിഡിയന്‍ സൈക്കോളജി അനുസരിച്ച് മനുഷ്യന് അടിസ്ഥാന ഭാവങ്ങളുണ്ട്. പ്രാകൃതവാസനകളെന്നു നാമതിനെ വിളിക്കുന്നു. നൈസര്‍ഗികമായ ജന്മവാസനകളാണവ. വിശപ്പ്, ലൈംഗികത, സുരക്ഷിതത്വം എന്നിവയൊക്കെയാണ് ഈ പ്രാഥമിക ആവശ്യങ്ങള്‍. പ്രകൃതിപരമാണവ. ഇഡ് എന്ന് ഫ്രോയിഡ് വിളിച്ചതിതിനെയാണ്. ജീവജാലങ്ങളുടെയൊക്കെ ആവശ്യമാണത്. ഇഡിനു മീതെ കെട്ടിപ്പൊക്കുന്നതാണ് ഈഗോ. ഞാനെന്ന ഭാവം, അഹന്ത, ആത്മാഭിമാനം തുടങ്ങിയവയുടെ ഒരു സമുച്ചയമാണ് ഈഗോ. അരരലുമേിരല വേണം, അംഗീകാരം വേണം എന്നിങ്ങനെയുള്ള വികാരങ്ങള്‍. അടിസ്ഥാനപരമെന്നു നേരത്തേ പറഞ്ഞ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തൃപ്തിപ്പെടുത്തുമ്പോഴാണ് ഈ പറഞ്ഞ താല്‍പര്യങ്ങള്‍ വരുന്നത്. സ്വാഭാവികമായും അഹന്തയും അഭിമാനവുമൊക്കെ ഉണ്ടായിത്തീരും. ഇവിടെ വച്ചാണ് മനുഷ്യന്‍ രൂപം കൊള്ളുന്നത്. നേരത്തെ പറഞ്ഞ പ്രാഥമികവാസനകളെ തൃപ്തിപ്പെടുത്തുന്ന മൃഗം അവിടെ വച്ചു തന്നെ സ്വയം സാക്ഷാത്കാരമെന്നോ മോചനമെന്നോ പറയാവുന്ന ഒരവസ്ഥ നേടുന്നു. മനുഷ്യനതു പോര. ഒന്നുകൂടി വിസ്തൃതമായ തലത്തിലേക്കു വരികയാണു മനുഷ്യന്‍. മാനവികതലത്തില്‍ ചില മനോവ്യാപാരങ്ങള്‍. അപ്പോഴാണു മനുഷ്യന്‍ എന്ന തലത്തിലേക്കു വരുന്നത്. എന്റേത് എന്ന ബോധം, പ്രത്യേകിച്ച് കര്‍ഷകസമൂഹത്തില്‍ എന്റെ കുടുംബം, എന്റെ ഭാര്യ, എന്റെ സ്വത്ത് എന്നൊക്കെയുള്ള ഞാനെന്ന ഭാവവും ബോധവുമൊക്കെയാണത്. പത്തു പതിനാലായിരം വര്‍ഷങ്ങള്‍ മുന്‍പ് കര്‍ഷകസമൂഹമായി വളര്‍ന്ന മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍, അസീറിയ പോലുള്ള സംസ്‌കാരങ്ങളുടെ ചരിത്രത്തില്‍ ഇതു കാണാം.
ഈ ഈഗോയ്ക്കു മീതെ അഹന്ത, അഹംഭാവമെന്നൊക്കെ വിളിക്കാവുന്ന മനോഭാവത്തിനു മീതെ ഒരു സാമൂഹികഭാവം കൊണ്ടുവന്ന്, അതിനെ സ്ഥാപിച്ച് ഒരു ക്രമീകരണം നടത്തുകയാണു മനുഷ്യരുടെ കാര്യത്തില്‍ മതങ്ങള്‍ ചെയ്തത്. ശക്തി പ്രാപിച്ച ഞാനെന്ന ഭാവത്തെ ബലിയര്‍പ്പിച്ച് സാമൂഹികവ്യവസ്ഥയുടെ ഭാഗമാക്കി മനുഷ്യനെ മാറ്റുകയായിരുന്നു അതിന്റെ ലക്ഷ്യം. ഈ ബലിയര്‍പ്പണത്തിന് ഞാന്‍, എന്റേത് എന്ന വികാരങ്ങളെ അപ്രസക്തമാക്കുന്ന ത്യാഗത്തിന് ഇസ്‌ലാം ഒരു ആത്മീയ മാനംനല്‍കി അതിനെ ഔന്നത്യത്തിലേക്കുള്ള നടവഴിയാക്കി. ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ, ഇച്ഛകളെ സാമൂഹികമായ ഒരു തലത്തില്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ക്കായി വെടിയുക എന്നൊരു സന്ദേശമാണതിലുള്ളത്. കിറശ്ശറൗമഹശാെ വളര്‍ന്നുപന്തലിച്ച ആശയലോകത്ത് പെട്ടുപോയ വ്യക്തികളെ സാമൂഹിക ജീവിതത്തിലേക്ക് ബന്ധിപ്പിക്കുന്നതിനാണു ബലി. ഞാനെന്ന ഭാവത്തെയാണ്, അഹന്തയെയാണ് ബലി കഴിക്കേണ്ടത്. താല്‍പര്യങ്ങളുടെ സ്ഥാനത്ത് സമൂഹത്തെയും പ്രപഞ്ചത്തെയും പ്രപഞ്ചപരിപാലകനെയും പകരംവയ്ക്കുന്നു ഇസ്‌ലാമിലെ ബലി.

 

? കുടുംബം എന്നത് ഒരു സ്ഥാപനമാണ് സമൂഹശാസ്ത്രത്തില്‍. കുടുംബജീവിതത്തിലും ഈ ബലി എന്ന ആശയത്തിന് അപ്പോള്‍ പ്രസക്തി ഉണ്ടാകുമല്ലോ. ഞാനെന്ന ഭാവത്തെ ബലികൊടുത്താല്‍ മാത്രം സമാധാനം പുലരുന്ന ഒരിടമാണത് എന്ന അര്‍ഥത്തില്‍ ആണിങ്ങനെ ചോദിക്കുന്നത്.
ഹാ.മു: കുടുംബജീവിതത്തോട്, സ്ത്രീപുരുഷ ബന്ധത്തോട് ബന്ധപ്പെട്ടു നിര്‍ണായകമായ ഒരു പ്രസക്തി ഈ ബലി എന്ന ആശയത്തിനുണ്ട്. മേല്‍പറഞ്ഞ അഹന്തയുടെ, വൈയക്തികവല്‍ക്കരണത്തിന്റെ തുരുത്തുകളില്‍പെട്ട മനുഷ്യരാണു വൈവാഹിക ബന്ധത്തിലെത്തുന്നത്. അവരാണു കുടുംബമായിത്തീരുന്നത്. അവരില്‍ സ്വീകരണഭാവത്തേക്കാള്‍ നിരാകരിക്കുന്ന ഒരു മനോഭാവം സ്വാഭാവികമാണ്. രണ്ടു വ്യക്തികളുടെ എക്കാലത്തേക്കുമുള്ളതോ, ചിലപ്പോള്‍ തല്‍ക്കാലത്തേക്കുള്ളതോ ആയ കൂടിച്ചേരലാണു വൈവാഹിക ബന്ധത്തില്‍. ഇത് ഒരു വ്യക്തിക്ക് അവന്റെ ലോകങ്ങളില്‍ മാത്രമായി തുടരുന്നതിനുള്ള, അവന്റെ ആനന്ദങ്ങളില്‍ മാത്രമായി മുഴുകുന്നതിനുള്ള അവകാശത്തെ ചോദ്യംചെയ്യുന്ന ഒന്നു കൂടിയാണ്. കൂടെ ഒരാള്‍ കൂടിയാകുന്നതോടെ തന്റെ അനുഭവലോകത്തു മാത്രം തുടരാനുള്ള അവസരം ഇരുവര്‍ക്കും നഷ്ടപ്പെടുന്നു.


ഈ ത്യജിക്കലില്‍ ഒരു ബലിയുടെ ഘടകമുണ്ട്. രണ്ടുപേരുടെയും വൈയക്തികവ്യത്യാസങ്ങള്‍ അംഗീകരിച്ചാല്‍ തന്നെയും പിന്നെയും ബാക്കിനില്‍ക്കുന്ന ഒരു രഞ്ജിപ്പാണ് ദാമ്പത്യത്തെ ദൃഢമാക്കുക. വ്യക്തികള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി ഉണ്ടാക്കിയെടുക്കുന്ന സ്വത്വബോധത്തെ ബലിയര്‍പ്പിക്കേണ്ടതായി വരും കുടുംബജീവിതത്തില്‍. അതു കുടുംബജീവിതത്തിന്റെ ആവശ്യമാണ്. അതൊരു ഒത്തുതീര്‍പ്പല്ല, പ്രയോജനപ്രദമായ തരത്തിലുള്ള ബലിയര്‍പ്പണം തന്നെയാണ്. സാമൂഹ്യശാസ്ത്രത്തിലും അതങ്ങനെ തന്നെയാണ്.


കൂട്ടുജീവിതം എന്നതു വൈവാഹിക ജീവിതത്തിന്റെ ആണിക്കല്ലാണ്. അതു സഫലമാക്കുന്നതിന്, അതിലൂടെ ജീവിതം നിറവേറുന്നതിന്, കുടുംബത്തിനകത്തു നില്‍ക്കുന്നതിന്, ബലിയര്‍പ്പണത്തിന്റെ അനിവാര്യതയുണ്ട്. അതു കീഴടങ്ങലല്ല, പരസ്പരധാരണയുടെ, പരസ്പര വിശ്വാസത്തിന്റെ കൈമാറ്റമാണ്. ഒരു കൗണ്‍സിലര്‍ എന്ന നിലക്ക് വിവാഹമോചനം, കുടുംബത്തിന്റെ ശിഥിലീകരണം ഇന്നു വളരേ കൂടുതലായിരിക്കുന്നു എന്നതെന്റെ അറിവാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി കുടുംബങ്ങള്‍ ശിഥിലമാകുന്ന പ്രവണത നാമൂഹിക്കുന്നതിലും കൂടുതലായിരിക്കുന്നു. മുന്‍പ് വിവാഹം കഴിഞ്ഞു പലവര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു വിവാഹമോചനം സംഭവിക്കാറ്. ഇപ്പോള്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ പിരിയുന്നവരും പിരിഞ്ഞുജീവിക്കുന്നവരും ഏറിയിരിക്കുന്നു. ഒരു ഇീിൃേമര േപോലുമില്ലാതെ വേര്‍പിരിയുന്ന ദമ്പതികള്‍ വരേയുണ്ടു നമുക്കിടയില്‍. വിവാഹമോചനം ഒരു ജീവിതശൈലിയായി മാറുകയാണു കേരളത്തില്‍. കൂട്ടുജീവിതത്തിന്റെ നിലനില്‍പ്പിന് സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ബലിനല്‍കാന്‍ തയാറല്ല എന്ന വൈയക്തികഭാവത്തിന്റെ, അഹന്തയുടെ, പരസ്പര വിശ്വാസക്കുറവിന്റെ ഒക്കെ ഫലമാണിത്. ഒന്നും ത്യജിക്കാന്‍, ബലിനല്‍കാന്‍ ആരും തയാറല്ല എന്നതാണു പ്രശ്‌നകാരണമെന്നതാണ് ഇക്കാര്യത്തിലെ ബലിയുടെ പ്രസക്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  11 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  11 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  11 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  11 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  11 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  11 days ago