ദേശീയപാത വികസനം: നടപടികള്‍ വേഗത്തിലാക്കണം- ജില്ലാ വികസനസമിതി
കോഴിക്കോട്: ജില്ലയിലെ ദേശീയപാതാ വികസനം, പയ്യോളി-വടകര ദേശീയപാതയിലെ മൂരാട് പാലം വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കെ. ദാസന്‍ എം.എല്‍.എയാണ് സ്ഥലമെടുപ്പ് നടപടികള്‍ വൈകുന്നതായി പരാതി ഉന്നയിച്ചത്. മൂരാട് പുതിയപാലം യാഥാര്‍ഥ്യമാക്കുന്നതിന് പൊതുമരാമത്ത്-റവന്യൂ വകുപ്പുകളുടെ നടപടികള്‍ സമാന്തരമായി പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ദേശീയപാത വടകര-കൊയിലാണ്ടി പ്രധാന പാതയുടെ എല്‍.എ. നടപടികള്‍ ഡിസംബറിനകം പൂര്‍ത്തിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു. കല്ലായിപ്പുഴ നവീകരണവുമായി ബന്ധപ്പെട്ട് റവന്യൂ ഭൂമി തിട്ടപ്പെടുത്തി കല്ലിട്ടതായും നവീകരണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പ്ലാന്‍ തയാറാക്കുന്നതിന് വിശദമായ സര്‍വേ നടത്തി എത്ര ഭൂമിയുണ്ടെന്ന് വ്യക്തമായ ധാരണ ഉണ്ടാക്കണം. ഇതിനായി എന്‍ജിനീയറിങ്-ആര്‍ക്കിടെക്ചര്‍ കോളജ് വിദ്യാര്‍ഥികളുടെ കൂടി സഹായത്തോടെ സര്‍വേ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമീപ സ്ഥലമുടമകളുടെ രേഖകള്‍ കൂടി പരിശോധിക്കണമെന്ന വി.കെ.സി മമ്മദ് കോയ എം.എല്‍.എയുടെ ആവശ്യപ്രകാരം ഒരു മാസത്തിനകം രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഓണം പ്രമാണിച്ച് സപ്ലൈകോ ജില്ലാതല ഓണം ഫെയര്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ തുടങ്ങിയതായി സപ്ലൈകോ പ്രതിനിധി അറിയിച്ചു. താലൂക്ക് ഫെയറുകള്‍ ഇന്നലെ മുതല്‍ തുടങ്ങി. ഇതുകൂടാതെ ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ വിവിധ ഓണം മാര്‍ക്കറ്റുകളും എല്ലാ മാവേലി സ്റ്റോറുകളും കേന്ദ്രീകരിച്ച് ഓണം ഫെയറുകളും ആരംഭിക്കും. മുഖ്യമന്ത്രി മുഖേന വിവിധ വകുപ്പുകള്‍ക്ക് ലഭിക്കുന്ന പരാതികള്‍ വേഗം തീര്‍പ്പാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് അടുത്ത വികസനസമിതി യോഗത്തില്‍ അവലോകനം നടത്തും. ജില്ലയില്‍ 40,000 ത്തോളം അപേക്ഷകള്‍ മുന്‍ഗണനാ പട്ടികയില്‍ ചേര്‍ക്കുന്നതിനു ലഭിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ സി.കെ നാണു, പി.ടി.എ റഹീം, ജോര്‍ജ് എം. തോമസ്, വി.കെ.സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, എ. പ്രദീപ്കുമാര്‍, പാറക്കല്‍ അബബ്ദുല്ല, എം.പി, എം.എല്‍.എ.മാരുടെ പ്രതിനിധികള്‍, നഗരസഭാ അധ്യക്ഷര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."