പ്രബോധിനിയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥികളടക്കം 60 പേര്‍ക്ക് പരുക്ക്
ഫറോക്ക്: കടലുണ്ടി മണ്ണൂര്‍ പ്രബോധിനിയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികളടക്കം 60 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്ടുനിന്ന് മണ്ണൂര്‍ റെയിലിലേക്കു വരികയായിരുന്ന അഗ്നമോള്‍ എന്ന സിറ്റിബസും പരപ്പനങ്ങാടിയില്‍നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന കുന്നത്ത് (കാര്‍ത്തിക) എന്ന ബസുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച രാവിലെ ഏട്ടോടെ ഫറോക്ക് കടലുണ്ടി റോഡില്‍ പ്രബോധിനിയിലെ കയറ്റത്തിലായിരുന്നു അപകടം. സംഭവത്തില്‍ പരുക്കേറ്റവരിലേറെയും മലപ്പുറം, കോഴിക്കോട് ജില്ലക്കാരാണ്. ഗുരുതര പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളും തൊഴിലാളികളുമുള്‍പ്പടെ നിറയെ യാത്രക്കാരുമായി കോഴക്കോട്ടേക്കു വരികയായിരുന്ന 'കുന്നത്ത് ' ബസ് പ്രബോധിനിയിലെ കയറ്റം കയറുന്നതിനിടെ എതിരേ നിയന്ത്രണംവിട്ടെത്തിയ 'അഗ്നമോള്‍' ബസ് ഇടിക്കുകയായിരുന്നു. നഗരത്തിലേക്കു പോകുന്ന ബസ് പരമാവധി അരികിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപകടം ഒഴിവായില്ല.
അപകടത്തില്‍ ഇരുബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രികളിലെത്തിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പരുക്കറ്റവരെ ഒന്നിച്ചെത്തിച്ചെങ്കിലും ഇവിടെ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ പലര്‍ക്കും പ്രാഥമിക ശുശ്രൂഷ വൈകി. തുടര്‍ന്ന് പരുക്കേറ്റവരെ ഇവിടെനിന്ന് കല്ലംപാറയിലെയും ഫറോക്കിലെയും സ്വകാര്യ ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ കടലുണ്ടി-ഫറോക്ക് റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞു ഫറോക്ക് പൊലിസും സ്ഥലത്തെത്തിയിരുന്നു. മീഞ്ചന്തയില്‍നിന്ന് ഫയര്‍ ഫോഴ്‌സെത്തി അപകടത്തില്‍പ്പെട്ട ബസുകള്‍ ക്രെയിന്‍ ഉപയോഗിച്ചു മാറ്റി. റോഡില്‍ പരന്ന ഓയിലും ഗ്ലാസു ചില്ലുകളും വെള്ളംപമ്പ് ചെയ്ത് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."