HOME
DETAILS
MAL
ഓണം സ്‌പെഷല്‍ ഭക്ഷ്യധാന്യ വിതരണം
backup
August 27 2017 | 02:08 AM
കല്‍പ്പറ്റ: പൊതുവിതരണ സംവിധാനം വഴി ഓണക്കാലത്ത് നിലവില്‍ നല്‍കിവരുന്ന വിഹിതത്തിനു പുറമേ താഴെ പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ കൂടുതലായി ലഭിക്കും. എ.എ.വൈ.(മഞ്ഞ കാര്‍ഡ്), മുന്‍ഗണന (പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡുകള്‍ക്ക് 5 കി.ഗ്രാം(അരിയോ ഗോതമ്പോ ലഭ്യതക്കനുസരിച്ച്) സൗജന്യമായി ലഭിക്കും.
മുന്‍ഗണനേതര സംസ്ഥാന സബ്‌സിഡി (നീല കാര്‍ഡ്) വിഭാഗക്കാര്‍ക്ക് 5 കി.ഗ്രാം (അരിട്ട) അരി കിലോ ഗ്രാമിന് രണ്ടുരൂപ നിരക്കിലും, ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനേതര (പൊതുവിഭാഗം) കാര്‍ഡുകള്‍ക്ക് (വെള്ള കാര്‍ഡ്) 5 കി.ഗ്രാം (അരിട്ട) അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. എല്ലാ വിഭാഗം കാര്‍ഡുകള്‍ക്കും ഒരു കി.ഗ്രാം പഞ്ചസാര കി.ഗ്രാമിന് 22 രൂപ നിരക്കിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."