ഹെല്‍ത്തി കേരള; പരിശോധനയില്‍ 82 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
കല്‍പ്പറ്റ: ഹെല്‍ത്തി കേരള' പരിപാടിയുടെ ഭാഗമായി പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി ജില്ലയിലെ സ്വകാര്യ- പൊതു മാര്‍ക്കറ്റുകള്‍, കശാപ്പു ശാലകള്‍, പശു-കോഴി-പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി.
വൃത്തിഹീനവും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുതായി ശ്രദ്ധയില്‍പ്പെട്ട 82 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. വളരെയധികം ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന പുകവലി പോലുള്ളവക്ക് പിഴയും ചുമത്തി.
കല്‍പ്പറ്റയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി ജയേഷ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ.പി സാദിഖ് അലി, മാനന്തവാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ സന്തോഷ്, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ ഇബ്രാഹിം, സുല്‍ത്താന്‍ ബത്തേരിയില്‍ ജില്ലാ ടി.ബി ഓഫിസര്‍ ഡോ. സുബിന്‍, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫിസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."