മാവൂര്‍ ഗവ:ഹയര്‍സെക്കന്‍ഡറി പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന്
മാവൂര്‍: മാവൂര്‍ ഗവ: എച്ച്.എസ്.എസ് മികവിന്റെ കേന്ദ്രമാക്കുന്നതിനായി നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ഇന്ന്. കാലത്ത് 10ന് തുടങ്ങി രാത്രി 10 വരേ നീളുന്ന പരിപാടിയില്‍ 3000ത്തില്‍ പരം പൂര്‍വ വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.
അതേസമയം സ്കൂളിന്റെ മികവിന് 1977 മുതല്‍ ഇവിടെ പഠിച്ച 15,000ല്‍ പരം വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. പൂര്‍വവിദ്യാര്‍ഥികളുടെ യൂണിമോസ് എന്ന സംഘടനയാണ് സ്കൂളിനെ ഹൈടെക് ആക്കാന്‍ വിപുലമായ പദ്ധതി തയാറാക്കിയത്. വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ ഭൗതിക സാഹചര്യം കൂടുതല്‍ മികവുള്ളതാക്കും. കായികരംഗത്തും പഠന രംഗത്തും ഏറെ മുന്നേറ്റം നടത്തിയ സ്കൂളിന്റെ സമഗ്ര പുരോഗതി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. ബാച്ച് തല സൗഹൃദസംഗമം, ഉദ്ഘാടനസമ്മേളനം, ഗുരുവന്ദനം, നൊസ്റ്റാള്‍ജിയ, വിദ്യാഭ്യാസ സമ്മേളനം, സെമിനാറുകള്‍, സാംസ്കാരിക സന്ധ്യ എന്നിവ ഉള്‍പ്പെടുത്തിയ പരിപാടിയില്‍ വിദ്യാഭ്യാസ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. അഞ്ച് വര്‍ഷം കൊണ്ട് രണ്ട് കോടി രൂപ യൂണിമോസ് സമാഹരിച്ചു നല്‍കും.
ആദ്യഘട്ടമെന്ന നിലയില്‍ 50,0000 രൂപ സമാഹരിച്ചു നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു. വിശാലമായ ലൈബ്രറി, ഗ്രൗണ്ട്, പാര്‍ക്ക്, കാലോചിതമായ പുതിയ കെട്ടിടങ്ങള്‍ എന്നിവ നിര്‍മിച്ചു നല്‍കും. സംഗമത്തിന്റെ വിളംബരമറിയിച്ച് മാവൂരില്‍ ഘോഷയാത്രസംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."