ബൈപ്പാസിന്റെ പേരില്‍ കുപ്രചരണം നടത്തുന്നു; കാരാട്ട് റസാഖ് എം.എല്‍.എ
താമരശേരി: ബൈപ്പാസിന്റെ പേരില്‍ ചിലര്‍ സംഘടിതമായി കുപ്രചരണം നടത്തുകയാണെന്നും ഈ വിഷയത്തില്‍ കഴിഞ്ഞ യ.ഡി.എഫ് സര്‍ക്കാറിന് സാധിക്കാത്തതാണ് മാസങ്ങള്കൊണ്ടണ്ട് എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചതെന്നും കാരാട്ട് റസാഖ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. താമരശേരിയില്‍ ബൈപ്പാസിന് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചുങ്കത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലിങ്ക് റോഡ് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി വരുകയാണെന്നും എന്നാല്‍ വികസനത്തിന് തുരങ്കം വെക്കുന്ന നടപടികളാണ് യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടണ്ടാകുന്നതെന്നും എം.എല്‍.എ.പറഞ്ഞു. ബൈപ്പാസുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും എന്നാല്‍ ചിലര്‍ സംഘം ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങള്‍ പോലും യു.ഡി.എഫ് ബഹിഷ്ക്കരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."