HOME
DETAILS

കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍

  
backup
August 27 2017 | 02:08 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d-21

കാപ്പംകൊല്ലിയില്‍ മരം പൊട്ടിവീണു; ഗതാഗതം തടസപ്പെട്ടു

മേപ്പാടി: മേപ്പാടി -ചുണ്ടേല്‍ റോഡില്‍ കാപ്പംകൊല്ലി 46ല്‍ മരം പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് മരംവീണ് അപകടമുണ്ടാകുന്നത്.
ഇന്നലെ ഉച്ചയോടെയാണ് വന്‍ മരത്തിന്റെ ശിഖരം പൊട്ടിവീണത്. ജൂലൈ മാസത്തില്‍ രണ്ട് തവണ വലിയ മരങ്ങള്‍ ഇവിടെ കടപുഴകി വീണിരുന്നു. ഒരു തവണ മരം കാറിന് മുകളില്‍ വീണ് വാഴവറ്റ സ്വദേശിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെ തലനാരിഴക്കാണ് അപകടത്തില്‍ നിന്നും ആളുകള്‍ രക്ഷപ്പെട്ടത്. പൊട്ടിവീണ മരം മുറിച്ചുമാറ്റുന്നതിനിടെ പ്രദേശവാസിയായ ഗണേശിന്റെ കണ്ണിന് പരുക്കേല്‍ക്കുകയും ചെയ്തു.
വൈദ്യുതി ലൈനിലേക്കാണ് ശിഖരം പൊട്ടിവീണത്. ഇതോടെ വൈദ്യുതി വിതരണവും നിലച്ചു. ഈ ഭാഗങ്ങളിലുള്ള അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ആവശ്യപെട്ട് നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഇതോടെ അപകട ഭീഷണിയിലായ മരങ്ങള്‍ മുറിച്ച് നീക്കണമെന്നാവശ്യപെട്ട് നാട്ടുകാര്‍ റോഡ് തടയല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങുകയാണ്.

ചെട്യാലത്തൂര്‍ സ്വയംസന്നദ്ധ
പുനരധിവാസ പദ്ധതിക്ക് തുടക്കമായി

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ ചെട്യാലത്തൂര്‍ സെറ്റില്‍മെന്റില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിക്ക് തുടക്കമായി.
വനത്തിനുള്ളില്‍ നിന്നും സ്വമേധയാ മാറിതാമസിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. ആരെയും നിര്‍ബന്ധപൂര്‍വം മാറി താമസിക്കുന്നതിന് നിര്‍ബന്ധിക്കില്ല. സെറ്റില്‍മെന്റില്‍ കണക്കാക്കിയ അന്തിമ നിര്‍ണയ ദിനമായ 2017 മാര്‍ച്ച് ആറിന് സ്ഥിരതാമസമുള്ളതും മാറിതാമസിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചവരുമായ 182 പേരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചിരിക്കുന്നത്.
ഇവര്‍ സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇതിനകം അപേക്ഷ സമര്‍പ്പിച്ച 63 പേര്‍ക്ക് ആദ്യഗഡു തുകയായ ആറ് ലക്ഷം രൂപ വീതം മൂന്ന് കോടി 78 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാതല നടത്തിപ്പ് സമിതി യോഗം തീരുമാനിച്ചു.
ഇവര്‍ക്ക് തുക അനുവദിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ കലക്ടറേറ്റില്‍ സ്വീകരിക്കുമെന്നും സെറ്റില്‍മെന്റില്‍ ഭൂമിയുള്ളതും എന്നാല്‍ നിലവില്‍ താമസമില്ലാത്തവരുമായവരെ അടുത്തഘട്ടത്തില്‍ ഫണ്ട് ലഭ്യമാകുന്ന മുറക്ക് പരിഗണിക്കുന്നതാണെന്നും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി.
യോഗത്തില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍, എ.ഡി.എം കെ.എം രാജു, ഡെപ്യൂട്ടി കലക്ടര്‍ എസ് സന്തോഷ് കുമാര്‍, ഐ.ടി.ഡി.പി, പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ്, റവന്യു, വനം, പട്ടിക വര്‍ഗ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

അടിയന്തര നടപടികള്‍ ഉടനെന്ന് നഗരസഭാ അധികൃതര്‍

കല്‍പ്പറ്റ: അമ്പലക്കണ്ടിയിലെ കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്ന സംഭവത്തില്‍ അടിയന്തര നടപടികള്‍ ഉടന്‍ കൈകൊള്ളുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടിയും വൈസ് ചെയര്‍മാന്‍ പി.പി ആലിയും പറഞ്ഞു. പാലത്തിന്റെ കൈവരി പുനര്‍നിര്‍മിക്കാനായി ഫണ്ട് കഴിഞ്ഞ പദ്ധതി വിഹിതത്തില്‍ വകയിരുത്തിയിട്ടുണ്ട്.
ഇതിന്റെ ടെണ്ടള്‍ നടപടികള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നത്. ഇതോടെ പെരുമാറ്റചട്ടവും നിലവില്‍ വന്നതിനാല്‍ അംഗീകാരം കിട്ടിയ നിരവധി പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ വൈകിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് ശേഷം അടിയന്തിരമായി പാലത്തിന്റെ കൈവരി നിര്‍മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തുകാര്‍ വാഹന സൗകര്യമുള്ള പാലം വേണമെന്ന ആവശ്യം നഗരസഭാ അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനായി സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും നാട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. ഇത് ഗൗരവത്തിലെടുത്ത് എം.പി, എം.എല്‍.എ ഫണ്ടുകള്‍ പാലത്തിന്റെ നിര്‍മാണത്തിനായി അനുവദിപ്പിക്കുന്നതിനുള്ള നടപടികളും നഗരസഭ കൈകൊള്ളുമെന്ന് ഇവര്‍ അറിയിച്ചു.
നടപ്പാലം തകര്‍ന്ന് ഒരാഴ്ച പിന്നിട്ടിട്ടും പരിഹാര നടപടികള്‍ അധികൃതര്‍ കൈകൊണ്ടില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിര നടപടികള്‍ കൈകൊള്ളുമെന്ന് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും അറിയിച്ചത്.

ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ച് ആറുപേര്‍ക്ക് പരുക്ക്
സുല്‍ത്താന്‍ ബത്തേരി: ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ച് ആറുപേര്‍ക്ക് പരുക്കേറ്റു.
ഓട്ടോറിക്ഷ യാത്രക്കാരായ നിജ(12), ആഞ്ജല(12) ആഞ്ജലയുടെ അമ്മ ടിന്റു(31), ഓട്ടോ െ്രെഡവര്‍ അബ്ദു(53), ബൈക്ക് യാത്രികര്‍ അയ്യംകൊല്ലി സ്വദേശികളായ അസീസ്(30), രാജ്കുമാര്‍(37) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
നിസാര പരുക്കേറ്റ ആറുപേരെയും ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏട്ടോടെ തിരുനെല്ലി പെട്രോള്‍ പമ്പിനറ മുന്‍പിലാണ് അപകടം.
മൂലങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ റോഡിന്റെ വലതുഭാഗത്തെ പോക്കറ്റ് റോഡില്‍ നിന്നുംവന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു.

പനമരം സി.എച്ച്.സി അടിസ്ഥാനരഹിത ആരോപണങ്ങള്‍ നിര്‍ത്തണം

പനമരം: പനമരം സി.എച്ച്.സിയെക്കുറിച്ച് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് അടിസ്ഥാനരഹിത ആരോപണങ്ങള്‍ നടത്തുന്നത് ബന്ധപ്പെട്ടവര്‍ നിര്‍ത്തണമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതും അവസാനിപ്പിക്കണം. വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പനമരം സി.എച്ച്.സിയുടെ പ്രവര്‍ത്തനം താറുമാറായെന്ന് വ്യാജപ്രചരണം നടത്തുന്നതിന് പിന്നില്‍ ചിലര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാതെ വന്നതാണ്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭരണസമിതി അറിയിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരും ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് ഇഷ്ടപ്പെടാത്ത ചില കുബുദ്ധികളെക്കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രസിഡന്റ് ടി.എസ് ദീലീപ്കുമാര്‍ പറഞ്ഞു. ജൂലൈ മാസത്തില്‍ 147 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കി.
12402 പേര്‍ ഒ.പിയിലുമെത്തിയിട്ടുണ്ട്. ഉച്ചക്ക് ശേഷം ചികിത്സ ലഭിക്കുന്നതിനായി ഡോക്ടറെ ഇന്റര്‍വ്യൂ നടത്തി ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ മുഴുവന്‍ ഡോക്ടര്‍മാരും ജീവനക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഇവരുടെ കാര്യക്ഷമതയെ തകിടം മറിക്കും. ഇത് ആരോപണമുന്നയിച്ചവര്‍ മനസ്സിലാക്കണമെന്ന് പ്രസിഡന്റിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തിരാജന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  10 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  10 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  10 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  10 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  10 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago