മാനന്തവാടിയില്‍ തെരുവ് കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി
മാനന്തവാടി: ഓണം, ബക്രീദ് ആഘോഷം പ്രമാണിച്ച് മാനന്തവാടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി തെരുവോര കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
മാനന്തവാടി മൈസൂര്‍ റോഡ് ബസ് സ്‌റ്റോപ്പ് മുതല്‍ പോസ്റ്റ് ഓഫിസ് ജങ്ഷന്‍ വരെയും എരുമതെരുവ് കെ.എസ്.ആര്‍.ടി.സി ഗ്യാരേജ് ജങ്ഷന്‍ മുതല്‍ ഗാന്ധി പാര്‍ക്ക് വരെയും കോഴിക്കോട് റോഡില്‍ ടാക്‌സി സ്റ്റാന്റ് മുതല്‍ ഗ്രെയ്‌സ് ഹോട്ടല്‍ ജങ്ഷന്‍ വരെയും തെരുവോര കച്ചവടം പൂര്‍ണമായും നിരോധിക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന പ്രത്യേകയോഗത്തില്‍ തീരുമാനിച്ചു.
മാനന്തവാടി കോഴിക്കോട് റോഡില്‍ ലത്തീന്‍പള്ളിക്ക് സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് തെരുവോര കച്ചവടക്കാര്‍ക്ക് താല്‍ക്കാലിക സ്ഥലം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. റവന്യൂ, പൊലിസ്, നഗരസഭ അധികാരികളുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും വ്യാപാരി, ട്രേഡ് യൂനിയന്‍ നേതാക്കളുടെയും സംയുക്ത യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
മുന്‍ വര്‍ഷങ്ങളിലെല്ലാം ഈ ഭാഗങ്ങളിലായിരുന്നു കര്‍ണാടകയില്‍ നിന്നെത്തുന്ന പൂക്കച്ചവടക്കാരുള്‍പ്പെടെയുള്ളവര്‍ ഓണത്തിനോടനുബന്ധിച്ച് കച്ചവടം നടത്തിയിരുന്നത്. ടൗണിലെത്തുന്ന സാധാരണക്കാരില്‍ ഭൂരിഭാഗം പേരും കുറഞ്ഞ വില പ്രതീക്ഷിച്ച് ഈ കച്ചവടക്കാരെയായിരുന്നു ആശ്രയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."