ഇടയാറില്‍ പ്രകൃതിസംരക്ഷണത്തിന് കുട്ടികള്‍ നട്ടത് 101 പ്ലാവിന്‍ തൈകള്‍
കൂത്താട്ടുകുളം: പ്രകൃതിസംരക്ഷണത്തിനായി 101 കുട്ടികള്‍ ചേര്‍ന്ന് ഇടയാര്‍ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ കമ്പനി വളപ്പില്‍ 101 പ്ലാവിന്‍ തൈകള്‍ നട്ടു. കൂത്താട്ടുകുളം പ്രകൃതിജീവന സമിതി നേതൃത്വത്തില്‍, നേച്ചര്‍ ക്ലബ് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.പി.ഐ ചെയര്‍മാന്‍ അഡ്വ. ടി.ആര്‍ രമേഷ്‌കുമാര്‍ അധ്യക്ഷനായി. ഡയറക്ടര്‍ ഷാജു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.സി.എന്‍ പ്രഭകുമാര്‍, ഫെബീഷ് ജോര്‍ജ്, തോമസ് ജോണ്‍, റോയി എബ്രാഹം, കെ.വി ബാലചന്ദ്രന്‍, ടി.കെ സദനന്‍, എന്‍ .എം ഷീജ, ഗോപകുമാര്‍,സമിതി സെക്രട്ടറി സി എ തങ്കച്ചന്‍, മേരി എന്നിവര്‍ സംസാരിച്ചു.എഇഒ സി പി ശശിധരന്‍ പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൂത്താട്ടുകുളം ഗവ. യു.പി സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, ഇടയാര്‍ ജവഹര്‍ യുപി, ഇടയാര്‍ ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നേച്ചര്‍ ക്ലബ് അംഗങ്ങളായ 101 കുട്ടികളാണ് തൈകള്‍ നട്ടത്. പ്ലാവിന്‍ തൈ നടുന്നതിനൊപ്പം നിശ്ചിത വളര്‍ച്ചയെത്തുന്നതു വരെയുള്ള സംരക്ഷണവും പ്രകൃതിജീവന സമിതി നേതൃത്വത്തില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."