HOME
DETAILS

ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടി ജില്ല

  
backup
August 27 2017 | 03:08 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0-9


ആലപ്പുഴ: നഗരത്തില്‍ ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി അധികൃതര്‍ ആവിഷ്‌ക്കരിച്ച ഗതാഗത നിയന്ത്രണം ആദ്യം ദിവസം തന്നെ പാളി.അശാസ്ത്രീയമായ ചില നിര്‍ദേങ്ങളാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. പുതിയ പരിഷ്‌ക്കാരത്തില്‍ വലഞ്ഞ വാഹനങ്ങള്‍ പലയിടത്തും ഗതാഗകുരുക്കില്‍പ്പെട്ട് കിടന്നത് കാരണം നഗരത്തിലൂടെയുള്ള കാല്‍നട യാത്ര പോലും ദുഷ്‌ക്കരമായി.
ആലപ്പുഴ മുതല്‍ പുന്നപ്ര വരെ നീണ്ട വാഹനങ്ങളുടെ പുതിയ പരിഷ്‌ക്കാരത്തിന്റെ നേര്‍ക്കാഴ്ചയായി. ഗതാഗത നിയന്ത്രണത്തിന് നിരവധി പൊലിസുകാരെയാണ് പ്രധാനപ്പെട്ട പല ജംഗ്ഷനിലും വിന്യസിച്ചത്. പലപ്പോഴും ഇവരുടെ നിയന്ത്രണങ്ങളും പാളുന്നത് കാണാമായിരുന്നു.കൂടാതെ പുതിയ നിയമങ്ങള്‍ അറിയാതെ നഗരത്തിലെത്തിയവരും കുടുങ്ങി.
കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നഗരത്തില്‍ വരുത്തിയ പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ ഇവയാണ്
1. എറണാകുളം ഭാഗത്തുനിന്നും വരുന്ന (ആലപ്പുഴ നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ ഒഴികെ) ശവക്കോട്ടപാലത്തിന്റെ വടക്കേകരയില്‍ നിന്നും കിഴക്കോട്ട് സഞ്ചരിച്ച് വൈ.എം.സി എ ജംഗ്ഷനില്‍ നിന്നും തെക്കോട്ട് തിരിഞ്ഞ് പോകണം
2. ജില്ലാകോടതി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ജില്ലാക്കോടതി പാലം കയറി കിഴക്കോട്ട് തിരിഞ്ഞ് പോകേണ്ടതും വടക്കോട്ട് പോകേണ്ട വാഹനങ്ങള്‍ ട്രാഫിക്ക് അയലന്റ് ചുറ്റി പോകേണ്ടതാണ്. മുല്ലക്കല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിഴക്കോട്ട് തിരിഞ്ഞ് കണ്‍ട്രോള്‍ റൂം ജംഗ്ഷന്‍ പഴവങ്ങാടി വഴി മുല്ലക്കല്‍ എത്തേണ്ടതാണ്.
3. തിരുവനന്തപുരത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസ്സും ഒഴിച്ചുള്ള വാഹനങ്ങളും (ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കേണ്ട വാഹനങ്ങള്‍ ഒഴികെ) വലിയ ചുടുകാട് ജംഗ്ഷനില്‍ നിന്നും വലിയ കണ്ടെയ്‌നറുകളും തിരുവമ്പാടിയില്‍ നിന്നും പടിഞ്ഞാറോട്ട് സഞ്ചരിച്ച് പുലയന്‍ വഴി വലിയകുളം കളക്‌ട്രേറ്റ് വഴി വടക്കോട്ട് പോകേണ്ടതാണ്. കളക്‌ട്രേറ്റ് ജംഗ്ഷനില്‍ നിന്നും വലിയവാഹനങ്ങള്‍ തെക്കോട്ട് (വലിയകുളം, പുലയന്‍ വഴി) ഭാഗത്തേക്ക് വിടുന്നതല്ല.
4. വെള്ളക്കിണര്‍ ഭാഗത്തുനിന്നും തെക്കോട്ട് യാതൊരുകാരണവശാലും വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതല്ല.
5 ശവക്കോട്ടപാലം വടക്കുവശം മുതല്‍ മട്ടാഞ്ചേരി പാലം വരെ വണ്‍വേ ആയിരിക്കും, പുലയന്‍ വഴിമുതല്‍ തെക്കോട്ട് വലിയവാഹനങ്ങള്‍ അനുവദിക്കുന്നതല്ല
6. കൊട്ടാരപാലം മുതല്‍ കണ്‍ട്രോള്‍ റൂം ജംഗ്ഷന്‍ വരേയും വൈ എം സി എ വടക്കേ കരയില്‍ നിന്നും ശവക്കോട്ടപാലം വരേയും തിരുവമ്പാടി മുതല്‍ പുലയന്‍വഴി, വലിയകുളം കളക്‌ട്രേറ്റ് ജംഗ്ഷന്‍ വരേയും പാര്‍ക്കിംഗിന് അനുവദിക്കുന്നതല്ല.
7. വ്യാപാര സ്ഥാപനങ്ങള്‍ റോഡിലേക്ക് ഇറക്കിവെച്ചിട്ടുള്ള സാധനസാമഗ്രികളും മറ്റ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കേണ്ടതുമാണ്.
8. വ്യാപാരസ്ഥാപനങ്ങള്‍ അവരവരുടെ ഉത്തരാവാദിത്വത്തില്‍ പാര്‍ക്കിംഗ് ഒരുക്കേണ്ടതാണ്. റോഡ്‌സൈഡില്‍ പാര്‍ക്ക്‌ചെയ്യുവാന്‍ അനുവദിക്കുന്നതല്ല
9. അനധികൃതമായി പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങള്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും നിയമനടപടി സ്വീകരിക്കുന്നതും പിഴ ഈടാക്കുന്നതുമാണ്.
10. നഗരത്തില്‍ രാവിലെ 9 മണിമുതല്‍ വൈകിട്ട് 7 മണി വരെ കയറ്റിറക്ക് അനുവദിക്കുന്നതല്ല.
നഗരം മുഴുവന്‍ സി സി ടി വി ക്യാമറ നിരീക്ഷണത്തിലായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  20 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  20 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  20 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  20 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  20 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  20 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  20 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  20 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  20 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  20 days ago