കനത്ത മഴ: ബോവിക്കാനത്തും മുസോടിയിലും വീട് തകര്‍ന്നു
ബോവിക്കാനം: കനത്ത മഴയില്‍ ബോവിക്കാനത്ത് വീട് തകര്‍ന്നു. വീടികത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ബിരുദ വിദ്യാര്‍ഥിക്കു പരുക്കേറ്റുവെങ്കിലും വലിയ അപകടത്തില്‍ നിന്നു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ബോവിക്കാനം അമ്മന്കോട്ടെ പവിത്രന്റെ വീടാണു തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. പവിത്രന്റെ മകനും കാസര്‍കോട് ഗവ. കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ അനില്‍ കുമാര്‍ എന്ന അപ്പുവി (17)നാണു പരുക്കേറ്റത്. അമ്മ പവിത്രി (45), സഹോദരി അനുശ്രീ (16) എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഓടു പാകിയ വീടിന്റെ മേല്‍ക്കൂര ഭാഗം പൂര്‍ണമായും തകര്‍ന്നു. കിടപ്പുമുറിയിലെ മേല്‍ക്കൂര ഭാഗം ദേഹത്തു വീണാണ് അനിലിനു പരുക്കേറ്റത്. തലക്കും മുഖത്തിനും മുറിവേറ്റിട്ടുണ്ട്. അനിലിനെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന പവിത്രിയും അനുശ്രീയും വീട് തകരുന്ന ശബ്ദം കേട്ടു പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു.
ഉപ്പള: കനത്തമഴയില്‍ മുസോടി കടപ്പുറത്ത് വീട് തകര്‍ന്നു. കടപ്പുറത്തെ ആയിഷയുടെ വീടാണ് തകര്‍ന്നു വീണത്. വീട് തകര്‍ന്നു വീഴുമ്പോള്‍ വീടിനകത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."