ന്യൂനപക്ഷ വേട്ടയില്‍ മോദിയും പിണറായിയും ഒരേ പാതയില്‍: പി.എം.എ സലാം
കാസര്‍കോട്: ദലിത് ന്യൂനപക്ഷ വേട്ടയുടെ പര്യായമായി കേരള ണ്ടെണ്ടണ്ടണ്ടണ്ടണ്ടണ്ടപാലിസ് അധഃപതിക്കുമ്പോള്‍ സണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടംസ്ഥാന ഭരണകൂടം വാചക കസര്‍ത്തുകളില്‍ അഭിരമിക്കുകയാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. സംഘ് പരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സംഘടിപ്പിച്ച 'സംരക്ഷണ പോരാട്ടം ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയെ നിഷ്പ്രഭമാക്കിയും ജനാധിപത്യത്തെ ചവിട്ടിമെതിച്ചുമാണു ഭരണം മുന്നോട്ടു കൊണ്ടു പോകുന്നത്. ന്യൂനപക്ഷ ദലിത് പിന്നോക്ക വിഭാഗങ്ങളെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തു കലാപം അഴിച്ചു വിടുന്നു. ന്യൂനപക്ഷങ്ങളും ദലിതരും രാജ്യത്ത് സുരക്ഷിതരല്ല.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഉത്തരേന്ത്യയില്‍ മുഴുവന്‍ ഫാസിസ്റ്റുകള്‍ അക്രമം അഴിച്ചു വിടുന്നു. ബി.ജെ.പിയുടെ മുന്നേറ്റം തടയാന്‍ മതേതര ചിന്താഗതി രൂപപ്പെട്ടു വരണമെന്നും ഏകോപനം ഉണ്ടായാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ സാധിക്കുമെന്നും പി.എം. എ സലാം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികളായ എ. അബ്ദുല്‍ റഹിമാന്‍, പി. മുഹമ്മദ് കുഞ്ഞി, ടി.ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ദീന്‍ ഹാജി, എ.ജി.സി ബഷീര്‍, എം. അബ്ദുല്ല മുഗു, കെ.ഇ.എ ബക്കര്‍, സി. മുഹമ്മദ്കുഞ്ഞി അഷ്‌റഫ് പള്ളിക്കണ്ടം, ടി.എ മൂസ, എ.എം കടവത്ത്, എം.പി ജാഫര്‍, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി, എ.ബി ശാഫി, അബ്ദുല്‍ റഹ്മാന്‍ ഒണ്‍ ഫോര്‍, എം.ടി .പി കരിം, എ.കെ.എം അഷറഫ്, അഷറഫ് എടനീര്‍, ടി.ഡി കബീര്‍ തെക്കില്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കുഞ്ഞാമദ് പുഞ്ചാവി, എ.എ അബ്ദുല്‍ റഹിമാന്‍, ഷരീഫ് കൊടവഞ്ചി, എ.പി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."