വെള്ളം നിറഞ്ഞ് ആരിക്കാടി റെയില്‍വേ അടിപ്പാത
കുമ്പള: മൂന്നു കോടിയിലധികം രൂപ ചെലവഴിച്ചു നിര്‍മിച്ച കുമ്പള ആരിക്കാടി റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്. മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ അടിപ്പാതയിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ദുരിത പൂര്‍ണമാണ്. നല്ല മഴയുണ്ടായിരുന്നപ്പോള്‍ അടിപ്പാതയുടെ മുകള്‍ തട്ടു വരെയെത്തിയ വെള്ളം ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്നാണ് ഒഴിവാക്കാനായത്.
കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ടണ്ടണ്ടണ്ടുപയോഗിച്ചു സ്ഥാപിച്ച ണ്ടേമണ്ടാട്ടോര്‍ വഴിയാണ് ഇപ്പോഴും ണ്ടെവണ്ടള്ളംവറ്റിച്ചു വരുന്നത്. അശാസണ്ട്ത്രീയമായ നിര്‍മാണമാണ് അടിപ്പാതയുടെ ദുരവസ്ഥക്കുള്ള കാരണമെന്നാണ് ആരോപണം. പുഴയുടെ ഭാഗമായ ഈ ചതുപ്പ് നിലത്തെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് അന്നുതന്നെ പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇതു മുഖവിലക്കെടുക്കാന്‍ റെയില്‍വേ അധികൃതര്‍ തയാറായില്ല. തറയിലും കോണ്‍ക്രീറ്റ് ഭിത്തിയുടെ രണ്ടു വശങ്ങളില്‍ നിന്നും വെള്ളം പുറത്തേക്കു ഒലിച്ചിറങ്ങുകയാണ്. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ മണലിനു പകരം ഗുണനിലവാരം കുറഞ്ഞ കരിങ്കല്‍ മിശ്രിതമാണ് ഉപയോഗിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
തിരക്കിട്ടു പദ്ധതിയുമായി മണ്ടുണ്ടന്നോട്ടു പോകുമ്പോള്‍ ഗ്രാമ പണ്ടണ്ടഞ്ചായത്തിന്റെ അഭിപ്രായം ആരണ്ടാഞ്ഞതുമില്ല. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് എം.പി, എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളെയും ഗ്രാമപഞ്ചായത്ത് അധികാരികളെയും ഉള്‍പ്പെടുത്തി റെയില്‍വേ നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പദ്ധതി ഫലവത്താകുമായിരുന്നുമെന്നാണു നാട്ടുകാരുടെ അഭിപ്രായം. അഞ്ഞൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ആരിക്കാടി കുമ്പോല്‍ പ്രദേശത്തേക്ക് എത്തിച്ചേരുവാനുള്ള പ്രധാന വഴി കൂടിയാണിത്.
മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗവ. എല്‍.പി സ്‌കൂള്‍, കുമ്പോല്‍ യു.പി സ്‌കൂള്‍, നഴ്‌സറി സ്‌കൂള്‍, പുരാതനമായ കുമ്പോല്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളിലേക്കുള്ള ഏകവഴി കൂടിയാണിത്. റെയില്‍വേ നടപ്പാക്കുന്ന പദ്ധതികളില്‍ ശാസ്ത്രീയതയും ഗുണനിലവാരവും കര്‍ശനമായി നിഷ്‌കര്‍ഷിക്കുമ്പോള്‍ ആരിക്കാടി അടിപ്പാതയുടെ നിര്‍മാണത്തില്‍ അതുണ്ടായിട്ടില്ലെന്നാണു പരാതി. പദ്ധതിയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. പഞ്ചായത്തിന്റെ ഇടപെടലാണു നാട്ടുകാര്‍ക്കു തെല്ലെങ്കിലും ആശ്വാസമായത്.
ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിനും റെയില്‍വേ മന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."