മലബാര്‍ ജലോത്സവം: സൈക്കിള്‍ റാലിക്ക് സ്വീകരണം നല്‍കി
പയ്യന്നൂര്‍: കവ്വായിക്കായലില്‍ സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന മെട്ടമ്മല്‍ ബ്രദേഴ്‌സ് മലബാര്‍ ജലോത്സവത്തിന്റെ പ്രചാരണാര്‍ഥം തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട സൈക്കിള്‍ പര്യടന യാത്രക്ക് പയ്യന്നൂരില്‍ സ്വീകരണമൊരുക്കി. ഇന്നലെ വൈകുന്നേരം അംഗങ്ങള്‍ക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണം നഗരസഭാ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. വി.വി ഹാരിസ് അധ്യക്ഷനായി. പയ്യന്നൂര്‍ ഗ്രാന്‍ഡ് തേജസ് എം.ഡി അഷ്‌റഫ് ഉപഹാരം നല്‍കി.
കായല്‍ സംരക്ഷണം ജീവന്റെ നിലനില്‍പ്പിന് എന്ന സന്ദേശമുയര്‍ത്തി തളിപ്പറമ്പിലെത്തിയ എം.ബി.എം റൈഡേഴ്‌സ് ടീം അംഗങ്ങളെ ഗ്രാന്റ് തേജസ് മാനേജിങ് പാര്‍ട്ണര്‍ ഹിദാഷ് അഷറഫ് പൊന്നാട അണിയിച്ചു. മലബാര്‍ ജലോത്സവത്തിന്റെ പ്രധാന ടീമായ മൊട്ടമ്മല്‍ ബ്രദേഴ്‌സിന്റെ കീഴിലുള്ള അഞ്ചുപേരടങ്ങുന്ന എം.ബി.എം റൈഡേഴ്‌സ് ടീം കഴിഞ്ഞ 23നാണ് തിരുവനന്തപുരത്തുനിന്നു റാലി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."