HOME
DETAILS
MAL
പദ്ധതി തുക ചെലവഴിക്കല്‍: ഈസ്റ്റ് എളേരി പഞ്ചായത്ത് ഒന്നാമത്
backup
August 27 2017 | 03:08 AM
ചെറുപുഴ: ഈസ്റ്റ് എളേരി പഞ്ചായത്ത് പദ്ധതി വിഹിത തുക വിനിയോഗിച്ചതില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തും ശതമാനത്തില്‍ മൂന്നാം സ്ഥാനത്തും. ആകെ അനുവദിക്കപ്പെട്ട 3.05 കോടിയാണ് ബജറ്റ് തുക. അതില്‍ 1.76 കോടി രൂപയാണ് ഈസ്റ്റ് എളേരി ചെലവഴിച്ചത്. ഇരുമുന്നണികളിലും ഉള്‍പ്പെടാത്ത ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പദ്ധതി വിഹിതം ചെലവാക്കിയതില്‍ സംസ്ഥാനത്ത് ശതമാനത്തില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ചിലവാക്കിയ തുകയില്‍ മൂന്നാം സ്ഥാനത്താണ്. ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്ത് 2.24 കോടി രൂപയില്‍ 1.36 കോടി രൂപ വിനിയോഗിച്ച് ഒന്നാം സ്ഥാനത്തും കോട്ടയം ജില്ലയിലെ തലനാട് പഞ്ചായത്താണ് 1.2 കോടിയില്‍ 72.34 ലക്ഷം രൂപ ചിലവഴിച്ച് രണ്ടാം സ്ഥാനത്തും എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."