ആദിവാസി അനുഷ്ഠാന കലയ്ക്ക് പ്രവാസി മലയാളികളിലൂടെ പുനര്‍ജനി
മടിക്കൈ: അന്യം നില്ക്കുന്ന ആദിവാസി അനുഷ്ഠാന കലയ്ക്കു പ്രവാസി മലയാളികളിലൂടെ പുനര്‍ജനി. കാളി പ്രീതിക്കായി അനുഷ്ഠിച്ചിരുന്ന മുടിയാട്ടമാണു മടിക്കൈ പ്രവാസി അസോസിയേഷന് (എം.പി.എ)വേദിയില്‍ അവതരിപ്പിക്കുന്നത്. പൂജയോടെ ആരംഭിക്കുന്ന കലാരൂപം പതിയെ ചടുലവും പിന്നീട് അതിദ്രുതവുമായ താള, നൃത്ത ക്രമങ്ങളിലേക്കു നീങ്ങി കാണികളില്‍ വിസ്മയമുണര്ത്തുന്നതാണ്.
സ്ത്രീകളും പുരുഷന്മാരും ബാലികാ ബാലകന്മാരുമെല്ലാം അവതരണ സംഘത്തില്‍ ഉണ്ട്. രത്നാകരന് മടിക്കൈയുടെ ശിക്ഷണത്തില്‍ പവിത്രന് ഷാര്‍ജ, വി.ടി സുമേഷ് ഷാര്‍ജ, രാജന് ദുബൈ, പുഷ്പരാജന്‍ ഷാര്‍ജ, സുജീഷ് കുമാര്‍ ഷാര്‍ജ,സച്ചിന്, വി. വിനുരാജ്, ശ്രീപാല്, ശുഭ സുമേഷ്, ധന്യ, മധു, ശ്രീലേഖാ രാജന്, നിഷാ പുഷ്പരാജന്‍, സീമാ ഗോപാലകൃഷ്ണന്, സജിലു എന്നിവരാണ് അരങ്ങില്‍.
ദമ്പതിമാരും കുടുംബാംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ വേദികളിലും ഇവര്‍ മുടിയാട്ടം അവതരിപ്പിച്ചിരുന്നു.
മടിക്കൈ പ്രവാസി അസോസിയേഷന് ഇന്നു വൈകിട്ടു ബങ്കളം കക്കാട്ട് ജി.എച്ച്.എസ.്എസില്‍ നടത്തുന്ന 'മരുഭൂമിയില്‍ നിന്നു മടിത്തട്ടിലേക്ക്' പരിപാടിയില്‍ ഇവര്‍ മുടിയാട്ടം അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."