'ഓണം ഒരുമ-2017': ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിനോദ സഞ്ചാരവകുപ്പ്, കുടുംബശ്രീ, ഉദുമ-പള്ളിക്കരഗ്രാമ പഞ്ചായത്തുകള്‍ ബി.ആര്.ഡി.സി, ഡി.ടി.പി.സി, നെഹ്റുയുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിക്കുമെന്നു ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. 29നു രാവിലെ ഏഴിന് പുതിയകോട്ടയില്‍ നിന്നാരംഭിക്കുന്ന ദീര്‍ഘദൂര ഓട്ടമത്സരം കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി രമേശന് ഫഌഗ് ഓഫ് ചെയ്യും. ക്രോസ്കണ്ട്രി മത്സരം ബേക്കല്‍ കോട്ടയില്‍ സമാപിക്കും. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000രൂപാ വീതം സമ്മാനം നല്‍കും. ഫിനിഷ് ചെയ്യുന്ന എല്ലാവര്ക്കും വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിക്കര യൂനിറ്റ് പ്രോത്സാഹന സമ്മാനം നല്‍കും.
30നു ബേക്കല്‍ ബീച്ച് പാര്‍ക്ക് പള്ളിക്കരയില്‍ കുടുംബശ്രീ ഭക്ഷ്യമേള, പായസമേള, ഒരുക്കും. ഉച്ചതിരിഞ്ഞു മൂന്നു മുതല്‍ വടംവലി മത്സരം. പുരുഷ വനിതാ ടീമുകള്‍ അണിനിരക്കും. വിജയികളാകുന്ന പുരുഷടീമിന് യഥാക്രമം 10000 രൂപ, 7000,5000 രൂപ ക്യാഷ് പ്രൈസും വനിതകള്‍ക്ക് 5000, 3000, 2000രൂപ ക്യാഷ് പ്രൈസും നല്‍കും. 31നും കുടുംബശ്രീ ഭക്ഷ്യ-പായസമേള തുടരും. കുടുംബശ്രീ സി.ഡി.എസ് മെഗാ പൂക്കളം ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ പാലക്കുന്ന് മുതല്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്ക് വരെ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയില്‍ അണിനിരക്കുന്ന ഫ്ളോട്ടുകളില്‍ മികച്ചതിന് 25000 രൂപ കാഷ് പ്രൈസ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യു 15 ഫ്ളോട്ടുകള്‍ക്ക് 3000 രൂപ വീതം നല്‍കും.
തുടര്‍ന്ന് പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വൈകുന്നേരം ആറിനു പി. കരുണാകരന് എം.പി ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടകസമിതി ചെയര്മാന് കെ കുഞ്ഞിരാമന് എം.എല്‍.എ. അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."