വെളിച്ചം വിതറുമോ വിളക്കുമരം..?
ചെര്‍ക്കള: രാത്രി ചെര്‍ക്കള കവലയിലെത്തുന്ന യാത്രക്കാരും മറ്റുള്ളവരും അന്വേഷിക്കുന്നത് വിളക്കുമരത്തിലെ വെളിച്ചത്തെയാണ്. ജില്ലയിലെ പ്രധാനപ്പെട്ട കവലകളിലൊന്നാണു കാസര്‍കോട് നഗരത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള ചെര്‍ക്കള കവല. ചെര്‍ക്കളയില്‍ നിന്നു രണ്ടു പാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കര്‍ണാടകയിലെ പുത്തൂരിലും മറ്റൊന്നു സുള്ള്യയിലും എത്തിച്ചേരുന്നു. ഇതിനു പുറമേ മലയോര മേഖലയായ ബന്തടുക്കയിലേക്കു മറ്റൊരു പാതയും കൂടാതെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ദേശീയ പാതയും വഴി തിരിയുന്നത് ഈ കവലയില്‍ നിന്നാണ്.
പ്രതിദിനം ആയിരക്കണക്കിനു വാഹനങ്ങളും യാത്രക്കാരും രാത്രിയെന്നും പകലെന്നും ഭേദമില്ലാതെ നിരന്തരം കടന്നു പോകുന്ന ഈ കവല രാത്രി കാലത്ത് കനത്ത ഇരുട്ടിലാണ്. ഇതു യാത്രക്കാരില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി ആളുകള്‍ താമസിക്കുന്ന പ്രദേശം കൂടിയാണു ചെര്‍ക്കള. ചെര്‍ക്കള കവലയില്‍ കഴിഞ്ഞ വര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് കവലയില്‍ റോഡ് ഡിവൈഡറില്‍ സോഡിയം വേപ്പര്‍ ലാമ്പുകള്‍ വെളിച്ചം വിതറിയിരുന്നു.
2004-2005 വര്‍ഷത്തില്‍ ണ്ടെചണ്ടണ്ടങ്കള പഞ്ചായത്തിന്റെ നേതൃത്വണ്ടത്തിലാണു പത്തോളം വിളക്ക് കാലുകളിലായി ഇരുപതോളം സോഡിയം വേപ്പര്‍ ലാമ്പുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നത്. കവലയില്‍ വികസന പ്രവര്‍ത്തി നടത്തിയതോടെ ഈ വിളക്കു കാലുകള്‍ പൂര്‍ണമായും പിഴുതെറിയുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ വെള്ളിവെളിച്ചം വാരി വിതറാന്‍ കൂറ്റന്‍ വിളക്കു കാലും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടു മാസങ്ങളായെങ്കിലും ഇതു പ്രകാശിപ്പിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണു പരാതി.
അതേ സമയം ഹൈമാസ്റ്റ് വെളിച്ചം പ്രകാശിപ്പിക്കാന്‍ പഞ്ചായത്തിനു കാര്യമായൊന്നും ചെയ്യാനില്ലെന്നാണു പഞ്ചായത്തധികൃതര്‍ പറയുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നുമാണു ചെര്‍ക്കള കവലയില്‍ വിളക്കുകാലും വിളക്കും സ്ഥാപിച്ചത്.
ഇതിനു വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനു വേണ്ടിയുള്ള കംപ്ലീഷന്‍ റിപ്പോര്‍ട്ടു മാത്രമാണു തങ്ങള്‍ കെ.എസ്.ഇ.ബിയില്‍ സമര്‍പ്പിക്കേണ്ടത്. ഇതു രണ്ടു ദിവസം മുമ്പു സമര്‍പ്പിച്ചതായും പഞ്ചായത്തധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."