HOME
DETAILS
MAL
ദുരന്തം ആവര്‍ത്തിക്കുന്നു; ജംഷഡ്പൂര്‍ മെഡിക്കല്‍ കോളജില്‍ 52 ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്
backup
August 27 2017 | 04:08 AM
ജംഷഡ്പൂര്‍(ജാര്‍ഖണ്ഡ്): ഗോരഖ് പൂര് ദുരന്തം രാജ്യത്ത് ആവര്‍ത്തിക്കുന്നു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ മഹാത്മാ ഗാന്ധി മെഡിക്കല്‍ കോളജില്‍ (എം.ജി.എം) ഒരു മാസത്തിനിടെ 52ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. കുട്ടികളുടെ കൂട്ടമായ മരണം ഇവിടെ അഡ്മിറ്റായ മറ്റു രക്ഷിതാക്കളില്‍ ആശങ്കയുണര്ത്തിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ ഗോരഖ്പൂര്‍ ദുരന്തത്തില്‍ നവജാത ശിശുക്കളുള്പെടെ എഴുപതിലേറെ കുട്ടികള്‍ മരിച്ചിരുന്നു. 48 മണിക്കൂറിനിടെ 30 കുട്ടികളാണ് ഇവിടെ മരിച്ചത്. ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവായിരുന്നു മരണ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."