HOME
DETAILS
MAL
വിദ്യാര്‍ഥിനി അബദ്ധത്തില്‍ മൊട്ടുസൂചി വിഴുങ്ങി
backup
August 27 2017 | 04:08 AM
തുവ്വൂര്‍: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി അബദ്ധത്തില്‍ പിന്ന് വിഴുങ്ങി. തുവ്വൂര്‍ തറക്കല്‍ യു.പി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഒരു വശത്തു മൊട്ടുള്ള സൂചി വിഴുങ്ങിയത്.ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ വായില്‍ കടിച്ചുപിടിച്ചിരുന്ന ഒന്നരയിഞ്ച് വലിപ്പമുള്ള പിന്ന് കാണാതാകുകയായിരുന്നു. വായിലേക്ക് ഇറങ്ങിയോ എന്ന സംശയത്തില്‍ ആശുപത്രിയിലെത്തിച്ച് എക്സ്റേയെടുത്തപ്പോഴാണ് ശ്വാസകോശത്തില്‍ പിന്ന് കണ്ടെത്തിയത്. തുടര്‍ന്നു കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇത് എന്‍ഡോസ്കോപ്പി ചെയ്തു പുറത്തെടുത്തു.
ഇതിനായി രക്ഷിതാവിന് അര ലക്ഷത്തോളം രൂപയാണ് ചെലവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."