പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ കൈയാങ്കളി
പള്ളിക്കല്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കൈയാങ്കളിയില്‍ കലാശിച്ചു. യോഗത്തില്‍ സി.പി.എം അംഗങ്ങള്‍ യു.ഡി.എഫ് വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ പട്ടിക അംഗീകരിക്കാന്‍ ചേര്‍ന്ന ഭരണസമിതി യോഗമാണ് അലങ്കോലമായത്. ചര്‍ച്ചയ്ക്കിടെ പഞ്ചായത്തിനു കീഴില്‍ പത്രം നല്‍കുന്ന ക്ലബുകളില്‍ പാര്‍ട്ടി പത്രം വിതരണം ചെയ്യണമെന്ന് സി.പി.എം ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതു തടസപ്പെടുത്തി പഞ്ചായത്തില്‍ ഭരണ സ്തംഭനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് യോഗം അലങ്കോലമാക്കാന്‍ ശ്രമിച്ചതെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
മിനുട്‌സ് ബുക്ക് നശിപ്പിക്കാനുള്ള ശ്രമം യു.ഡി.എഫ് അംഗങ്ങള്‍ തടയുകയായിരുന്നു. രാവിലെ 11നു തുടങ്ങിയ യോഗം അജന്‍ഡകള്‍ പൂര്‍ത്തീകരിച്ച് 1.30ന് അവസാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന പറഞ്ഞു. തേഞ്ഞിപ്പലം അഡീഷണല്‍ എസ്.ഐ അബൂബക്കര്‍, എ.എസ്.ഐ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."