HOME
DETAILS
MAL
ഗുണനിലവാരമില്ലാത്ത തൈര് വിറ്റഴിക്കുന്നു
backup
August 27 2017 | 04:08 AM
പെരിന്തല്‍മണ്ണ: ഗുണനിലവാരമില്ലാത്ത തൈര് വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കുന്നു. ഗുണനിലവാരമില്ലാത്തതും കമ്പനിയുടെ ലോഗോയോ, എക്സ്പയറി തിയതിയോ, വില വിവരമോ ഇല്ലാതെ പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടിയ നിലയിലാണ് പൊതുവിപണിയില്‍ ഇത്തരം തൈര് പായ്ക്കറ്റുകള്‍ വില്‍ക്കുന്നത്. എത്ര അളവിലാണ് ഈ പായ്ക്കറ്റുകള്‍ എന്നുമറിയില്ല.
30രൂപയ്ക്കാണ് വില്‍ക്കുന്നത്. പെരിന്തല്‍മണ്ണ ടൗണിലും ചുറ്റുപാടുള്ള അങ്ങാടികളിലും ദിവസവും ഇത്തരത്തിലുള്ള നൂറുകണക്കിന് തൈര് പായ്ക്കറ്റുകളാണ് നാടന്‍ തൈര് എന്ന പേരില്‍ വില്പന നടത്തുന്നത്.
ഭക്ഷ്യ വിഷബാധ പോലെ എന്തെങ്കിലും സംഭവിച്ചാല്‍ ഇതിന് ഉത്തരവാദികളാരണെന്നു കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇത്തരം അനധികൃത സാധനങ്ങളുടെ വില്പന മാര്‍ക്കറ്റില്‍ പൊടി പൊടിക്കുമ്പോഴും ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."