ഇ.എം.എസ് ആശുപത്രിയില്‍ ഓപറേഷന് തിയറ്റര്‍ സമുച്ചയം ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ: ആരോഗ്യ രംഗത്ത് ഇ.എം.എസ് സഹകരണ ആശുപത്രിയുടെ ജനകീയ ഇടപെടല്‍ ശ്ലാഘനീയമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് സഹകരണ ആശുപത്രി ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരാതുരാലയ കേന്ദ്രമായി വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ വിപുലീകരിച്ച ഓപ്പറേഷന് തിയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തെയും മന്ത്രി അഭിസംബോധനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. സഹകരണ പെന്ഷന് ബോര്‍ഡ് ചെയര്മാന് സി.ദിവാകരന് ഇ.എം.എസ് അനുസ്മരണം നടത്തി. എക്സിക്യൂട്ടിവ് ഡയറക്ടര്‍ വി.ശശികുമാര്‍ ഭാവിവികസന പദ്ധതികള്‍ വിശദീകരിച്ചു. ഡയറക്ടര്‍ വി.കമല ആശുപത്രിയുടെ ഉപഹാരം മന്ത്രിക്ക് നല്കി.
പി.പി വാസുദേവന്‍, എ.കെ നാസര്‍, കെ.കെ ശങ്കുണ്ണി, എം.ടി ദേവസ്യ, സി.കെ ഗിരീശന് പിള്ള, വി.ബാബുരാജ്, വി.രമേശന്, എ.ശിവദാസന്‍, ഡോ.കെ.മോഹന്‍ദാസ്, ഡോ.മുഹമ്മദാലി, ടി.കെ ജയന്, ചെയര്മാന് ഡോ.എ മുഹമ്മദ്, ഡോ.വി.യു സീതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."