മഞ്ചേരി അഗ്നിശമനസേനയ്ക്ക് അനുവദിച്ച വാഹനം തിരുവാലിയിലേക്ക് മാറ്റി
മഞ്ചേരി: അഗ്നിശമന സേനക്ക് അനുവദിച്ച ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വിസിന്റെ അത്യാധുനിക സംവിധാനങ്ങള്‍ സജീകരിച്ച ക്യുക്ക് റെസ്പോണ്‍സ് വെഹിക്കിള്‍ എന്ന പ്രത്യേക വാഹനം തിരുവാലി ഫയര്‍ സ്റ്റേഷനിലേക്കു മാറ്റി. ഏതാനും ദിവസം മുന്‍പാണ് മഞ്ചേരിയിലേക്കു വാഹനം അനുവദിച്ചത്സംബന്ധിച്ചു ഉത്തരവായിരുന്നത്.
എന്നാല്‍ പൊടുന്നനെയാണ് വാഹനം തിരുവാലിയിലേക്ക് മാറ്റിയത്. 30ന് വാഹനം മഞ്ചേരിയിലെത്തുമെന്നായിരുന്നു മഞ്ചേരി ഫയര്സ്റ്റേഷന് യൂനിറ്റ് അധികൃതര്‍ അറിയിച്ചിരുന്നത്. രാഷ്ട്രീയ താല്പര്യമാണ് വാഹനം തിരുവാലിയിലേക്ക് മാറ്റാനിടയാക്കിയതെന്നും ആരോപണമുണ്ട്.
നിയമസഭയില്‍ മഞ്ചേരി എം.എല്‍.എ അഡ്വ.എം.ഉമ്മറിനുള്ള മറുപടിയില്‍ മഞ്ചേരി അഗ്നിശമനസേനക്ക് വാഹനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വാഹനം നല്‍കുന്നതിനുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു . എന്നാല്‍ അതിനിടെയാണ് മഞ്ചേരിയിലേക്കുള്ള വാഹനം തിരുവാലിയിലേക്ക് മാറ്റിയ വിവരം പുറത്തുവന്നത്. നിലവില്‍ വാഹനം തിരുവാലിയിലേക്ക് മാറ്റുന്നതിനുള്ള കാരണത്തെകുറിച്ച് മഞ്ചേരിയിലെ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."