HOME
DETAILS

വൈവിധ്യ ഉല്‍പന്നങ്ങളുമായി സരസ് മേള

  
backup
August 27 2017 | 04:08 AM

%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be

 

മേളയില്‍ താരമായി മലപ്പുറത്തിന്റെ 'ചതിക്കാത്ത ചക്ക'

എടപ്പാള്‍: ചക്ക ചതിക്കില്ലെന്നാണ് മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഷാജിയും സിജിയും പറയുന്നത്. സരസ് മേളയില്‍ ചക്ക കൊണ്ടുള്ള നിരവധി ഉല്‍പന്നങ്ങളുമായെത്തിയതാണ് പന്തല്ലൂക്കാരായ ഇവര്‍. ഇരുപതോളം ചക്ക ഉല്‍പന്നങ്ങളുമായാണ് ഈ ദമ്പതികല്‍ മേളയ്‌ക്കെത്തിയിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് ചക്ക കൊണ്ടുണ്ടാക്കിയ ഹലുവയും അച്ചാറുമാണെന്ന് സിജി പറയുന്നു. മൈദയും വെളിച്ചെണ്ണയും ഉപയോഗിക്കാതെയാണ് ഹല്‍വ തയാറാക്കിയട്ടുള്ളത്. മൈദയ്ക്ക് പകരം ഗോതമ്പും വെളിച്ചെണ്ണക്ക് പകരം തോങ്ങാപ്പാലുമാണ് ഇവര്‍ ചേര്‍ക്കുന്നത്. ഇതുകൂടാതെ സ്‌ക്വാഷ്, ഉണ്ണിയപ്പം, ചക്കനുറുക്ക്, ചക്കപപ്പടം, ചക്കക്കൂട്ടാന്‍ ഉണ്ടാക്കാന്‍ പാകത്തില്‍ ഉണക്കിയ ഉണക്കച്ചക്ക, ചക്കുക്കുരുവില്‍ നിന്നുള്ള പുട്ടുപൊടി തുടങ്ങിയവയും ഇവര്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. അല്‍നാസ് എന്ന പേരില്‍ യൂനിറ്റ് നടത്തുന്ന ഇവര്‍ക്ക് മേളയിലൂടെ നിരവധി പേര്‍ക്ക് ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ കഴിഞ്ഞതായി ഷാജി പറയുന്നു. സരസ് മേളയിലൂടെ നിരവധി പേര്‍ക്ക് ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ കഴിഞ്ഞതായി ഷാജി പറയുന്നു.

കഫെ കുടുംബശ്രീയില്‍ ഫുഡ്കോര്‍ട്ടൊരുക്കാന്‍ കടല്‍കടന്ന് ലക്ഷദ്വീപില്‍നിന്നുള്ളവരും


എടപ്പാള്‍:മേളയില്‍ സന്ദര്‍ശകര്‍ക്ക് വിവിധ സംസ്ഥാനങ്ങളുടെ രുചിക്കൂട്ടുകള്‍ ആസ്വദിക്കാനും അടുത്തറിയാനും അവസരമൊരുക്കി പ്രാദേശിക വിഭവങ്ങളുമായി കഫെ കുടുംബശ്രീ വണ്‍ ഇന്ത്യാ ഫുഡ്‌കോര്‍ട്ടുകള്‍ സജീവമായിക്കഴിഞ്ഞു.
ഫുഡ്‌കോര്‍ട്ടിലെ ലക്ഷദ്വീപില്‍ നിന്നുമെത്തിയ സംഘത്തിന്റെ ഭക്ഷ്യവിഭവങ്ങള്‍ മേളയിലെത്തിയവര്‍ക്ക് പുത്തന്‍ രുചിയനുഭവമായി. ലക്ഷദ്വീപുകാരുടെ തനതുവിഭവമായ കിലാഞ്ചി, മാസപ്പം, ചൂര അച്ചാര്‍ എന്നിവ കൂടാതെ മൈദ, പഞ്ചസാര, ഓയില്‍, തേങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കിയ ചക്കക്കുരു തുടങ്ങിയ ഇനങ്ങളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ഏഴു പേരാണ് ലക്ഷ്യദ്വീപില്‍ നിന്നുമെത്തിയ സംഘത്തിലുള്ളത്. ബീവാത്തുമ്മ, ബി.റഹ്മത്ത്, ഫാരിദ, ഫൗസിയ, നൗഷിദ, റഹ്മ, നസീര്‍ എന്നിവരാണ് സംഘാംഗങ്ങള്‍. ലക്ഷ്യദ്വീപിലെ കവരത്തിയിലുള്ള ഇവര്‍ ആദ്യമായാണ് കടല്‍ കടക്കുന്നത്. ലക്ഷ്വദ്വീപ് കൂടാതെ കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ത്രിപുര, ഝാര്‍ഖണ്ഡ്, ബീഹാര്‍, ചത്തീസ്ഖണ്ഡ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുമുള്ള സംഘങ്ങളും ഫുഡ്‌കോര്‍ട്ടില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നു മലപ്പുറം, കോഴിക്കോട്, തലശ്ശേരി, ആലപ്പുഴ എന്നിവടങ്ങളില്‍ നിന്നുമുള്ള സ്വയം സഹായസംഘങ്ങളും ഫുഡ്‌കോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. കലാ പരിപാടികള്‍ കണ്ടുകൊണ്ട് വിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫുഡ്‌കോര്‍ സംവിധാനിച്ചിട്ടുള്ളത്. മുന്നൂറോളം പേര്‍ക്ക് ഒന്നിച്ചിരിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ഫുഡ്‌കോര്‍ട്ട് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.

തെര്‍മോകോളില്‍ വസന്തം വിരിയിച്ച്
മണിപ്പൂരില്‍നിന്നു റീനയും സെയ്തോയും

എടപ്പാള്‍: മണിപ്പൂരില്‍ നിന്നുമെത്തിയ റീനയും സെയ്‌തോയും ഒരുക്കിയ സ്റ്റാള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം നിറഞ്ഞതായി. തെര്‍മോകോളും പോപ്പ്‌കോണിന്റെ ഇതളുകളും ഉപയോഗിച്ച് വിവിധതരം പൂക്കള്‍ നിര്‍മിച്ചാണ് ദമ്പതികളായ ഇവര്‍ സരസ് മേളയിലേക്കെത്തിയിട്ടുള്ളത്.
മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ നിഞ്ചൊലീമ സ്വയംസഹായ സംഘത്തില്‍ നിന്നുള്ള പ്രതിനിധികളാണ് ഇവര്‍.
വിവിധ നിറഞ്ഞങ്ങളിലുള്ള പന്ത്രണ്ടോളം തരം പൂക്കളും പൂപ്പാത്രങ്ങളും ഇവര്‍ വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്. വീട്ടില്‍ വെച്ച് തയ്യാറാക്കിയ പൂവിനങ്ങളാണ് അവര്‍ വില്‍പ്പനക്കെത്തിച്ചിട്ടുള്ളത്. കേരളം ഇഷ്ടമായെന്നും വരും വര്‍ഷങ്ങലിലും മേളയില്‍ പങ്കെടുക്കുമ്മെന്നും ഇവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago