ഓണം-ബലിപെരുന്നാള്‍ വരവറിയിച്ച് ചന്തകള്‍ സജീവം
പരപ്പനങ്ങാടി: പുത്തരിക്കല്‍ സഹകരണ റൂറല്‍ ബാങ്കിന്റെ കീഴില്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ സംരംഭമായ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ ബലിപെരുന്നാള്‍ - ഓണം വിപണി തിരൂരങ്ങാടി അസി.രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര ഉദ്ഘാടനം ചെയ്തു. ടി. മുസ്തഫ, ടി. നാരായണന്‍കുട്ടി, പി.കെ ബാലസുബ്രഹ്മണ്യന്‍, സി. വേലായുധന്‍,.സി. പാര്‍വ്വതി, അബ്ദുല്‍അനീഷ്, അനിതദാസ് സംസാരിച്ചു.
പരപ്പനങ്ങാടി റീജ്യനല്‍ ഹൗസിങ് സഹകരണ സംഘം ആരംഭിച്ച ബക്രീദ് ഓണച്ചന്ത പ്രസിഡന്റ് ഒ.പി മൊയ്തീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. എ. അഹമ്മദുണ്ണി അധ്യക്ഷനായി.
വളാഞ്ചേരി: പൊതുവിപണിയേക്കാള്‍ കുറഞ നിരക്കില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വളാഞ്ചേരി സര്‍വിസ് സഹകരണ ബാങ്കിന്റ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണം-ബലിപെരുന്നാള്‍ ചന്ത കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷനായി. അസൈനാര്‍ പറശ്ശേരി, സുരേഷ് പാറത്തൊടി, പി. ജയപ്രകാശ്, പി. യൂസഫ്, ഭക്തവത്സന്‍, മുസ്തഫ മാസ്റ്റര്‍, ജലീല്‍ കൊണ്ടേത്ത്, ചന്ദ്രശേഖര മേനോന്‍, ഡോ. സന്തോഷ്ബാബു, മെഹ്ബൂബ് തോട്ടത്തില്‍, കെ. ജമീല, പി. നജ്മത്ത്, കെ. ഷഹര്‍ബാന്‍ സംസാരിച്ചു.
വേങ്ങര: മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വേങ്ങരയില്‍ ആരംഭിച്ച സഹകരണ ബലിപെരുന്നാള്‍ - ഓണച്ചന്ത വി.പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി പ്രമോദ് അധ്യക്ഷനായി. പി. അച്ചുതന്‍, പി. പത്മനാഭന്‍, കെ. കുഞ്ഞിമുഹമ്മദ്, കെ.പി സുബ്രമണ്യന്‍, കെ.പി ശിവദാസ്, സി.പി സുകുമാരന്‍, എ.കെ അബു ഹാജി, ടി.കെ മുഹമ്മദ് , സി. മുഹമ്മത് അബ്ദുറഹ്മാന്‍, പി. ആലിക്കുട്ടി, പി. സിറാജ്, കെ. സുരേഷ്‌കുമാര്‍, എം.പി ജയരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."