HOME
DETAILS

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ ഉറപ്പാക്കുമെന്ന്

  
backup
August 27 2017 | 05:08 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d

 

പാലക്കാട്: സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ (സി.എച്ച്.സി) കിടത്തി ചികിത്സ ഉറപ്പാക്കി പൊതുജനാരോഗ്യ സംവിധാനം പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി.വിജയദാസ് എം.എല്‍.എ.യാണ് ഇതു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉടന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരാന്‍ തീരുമാനിച്ചു. നന്ദിയോട് സി.എച്ച്.സി.യില്‍ ഒഴിവുള്ള ഡോക്ടര്‍മാരുണ്ടായിട്ടും മറ്റ് ജീവനക്കാരുടെ കുറവ് മൂലം കിടത്തി ചികിത്സ സാധ്യമാവാത്തത് സംബന്ധിച്ച് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ.യാണ് വിഷയമവതരിപ്പിച്ചത്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സിക്കാത്തതിനാലാണ് ജില്ലാ ആശുപത്രിയില്‍ തിരക്കനുഭവപ്പെടുന്നത്. രോഗികള്‍ക്ക് ആവശ്യമായ കട്ടിലുകള്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥ ജില്ലാ ആശുപത്രിയിലുണ്ടാവുന്നത് സി.എച്ച്.സി.കളില്‍ ഐ.പി.സൗകര്യമൊരുക്കാത്തതിനാലാണ് .ഈ സ്ഥിതി മാറ്റുന്നതിന് ഉടന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മറ്റ് എം.എല്‍.എ.മാരും ആവശ്യപ്പെട്ടു.
വകുപ്പിന്റെ പരിശോധനയില്‍ നിശ്ചിത ശതമാനം ഇന്‍ പേഷന്റ്‌സ്(ഐ.പി) ഇല്ലെന്ന കാരണത്താല്‍വിവിധ സി.എച്ച്.സി.കളില്‍ ഡോക്ടര്‍മാരുടേയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും തസ്തിക റദ്ദാക്കിയിട്ടുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കാനും പാവപ്പെട്ട രോഗികള്‍ക്ക് തൊട്ടടുത്ത് തന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കും.
സി.എച്ച്.സി.കളുടെ ഘടനയ്ക്ക് ഏകീകൃത സ്വഭാവമുണ്ടാക്കുക, ജീവനക്കാര്‍ പ്രസവാവധിക്ക് പോകുമ്പോള്‍ പകരം താത്കാലിക നിയമനം നടത്താന്‍ അനുവദിക്കുക തുടങ്ങി സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയങ്ങളിലും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
2016ലെ ബജറ്റില്‍ വകയിരുത്തിയ എം.എല്‍.എ. ഫണ്ടില്‍ നിന്നുള്ള റോഡുകള്‍, പാലങ്ങള്‍ , കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് എം.എല്‍.എ.മാര്‍ക്ക് ലഭ്യമാക്കാനും ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ 10 ദിവസത്തിനകം യോഗം ചേരാനും തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ കെ.കൃഷ്ണന്‍കുട്ടി. കെ.വി.വിജയദാസ്, കെ.ബാബു, വി.റ്റി.ബല്‍റാം,എന്‍.ഷംസുദീന്‍, കെ.ഡി.പ്രസേനന്‍, സബ് കലക്ടര്‍ പി.ബി.നൂഹ്, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്ചുതാനന്ദന്റെ പ്രതിനിധി എന്‍.അനില്‍കുമാര്‍, ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രതിനിധി പി.ഇ.എ.സലാം, എ.ഡി.എം.എസ്.വിജയന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago